കബൂത്തര്‍ഖാന

 
Mumbai

കബൂത്തര്‍ഖാനകള്‍ അടച്ച് പൂട്ടിയത് വേണ്ടത്ര ആലോചനയില്ലാതെയെന്ന് മുഖ്യമന്ത്രി ഫഡ്‌നാവിസ്

ഭക്ഷണവിതരണം അനുവദിക്കണമെന്നും ഫഡ്‌നാവിസ്

Mumbai Correspondent

മുംബൈ: പ്രാവുകള്‍ക്കു ഭക്ഷണം വിതരണം ചെയ്യുന്ന കബൂത്തര്‍ഖാനകള്‍അടച്ചുപൂട്ടിയ നടപടി വേണ്ടത്ര അലോചനയില്ലാതെയെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു.

നിയന്ത്രിതമായ രീതിയില്‍ ഭക്ഷണവിതരണം അനുവദിക്കണമെന്ന് ബിഎംസിയോട് ആവശ്യപ്പെട്ടു. ഭക്ഷണം ലഭിക്കാതെ പക്ഷികള്‍ ചത്തൊടുങ്ങുന്ന അവസ്ഥ പരിഗണിക്കണമെന്നും അതിനുള്ള പരിഹാരം കണ്ടെത്തിയതിനു ശേഷം മാത്രമേ തീരുമാനമെടുക്കാവൂ എന്നും അദ്ദേഹം നിര്‍ദേശിച്ചു.

നഗരത്തില്‍ പ്രാവുകള്‍ കൂടുന്നതു ജനങ്ങളില്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നെന്ന റിപ്പോര്‍ട്ടുകളെത്തുടര്‍ന്ന് കബൂത്തര്‍ഖാനകള്‍ നിര്‍ത്താനുള്ള നടപടിയുമായി അധികൃതര്‍ മുന്നോട്ടുപോകുന്നതിനിടയിലാണു മുഖ്യമന്ത്രിയുടെ ഇടപെടല്‍.

ബിഎംസി തീരുമാനത്തിനെതിരെ ജൈനവിഭാഗം, മൃഗസ്‌നേഹികള്‍ എന്നിവരുടെ നേതൃത്വത്തില്‍ വലിയ പ്രതിഷേധസംഗമങ്ങളാണു വിവിധ ഭാഗങ്ങളില്‍ നടന്നത്. ഇന്ന് ബോംബെ ഹൈക്കോടതിയും കേസ് പരിഗണിക്കും.

"റിസർവോയർ തകർക്കും"; മുല്ലപ്പെരിയാർ അണക്കെട്ടിന് ബോംബ് ഭീഷണി

തെരഞ്ഞെടുപ്പിനു മുൻപേ ലാലു കുടുങ്ങി; ഗൂഢാലോചനയും വഞ്ചനയും ചുമത്തി കോടതി

"ഡ്രൈവർ മഹാനാണെങ്കിൽ ക്ഷമ പറഞ്ഞേക്കാം"; ബസ് പെർമിറ്റ് റദ്ദാക്കിയതിൽ പ്രതികരിച്ച് ഗണേഷ് കുമാർ

മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ കണ്ണൻ ഗോപിനാഥൻ കോൺഗ്രസിൽ; അംഗത്വം സ്വീകരിച്ചു

കോട്ടയം മെഡിക്കൽ കോളെജ് അപകടം; മരിച്ച ബിന്ദുവിന്‍റെ മകൻ ജോലിയിൽ പ്രവേശിച്ചു