ദേവേന്ദ്ര ഫഡ്‌നാവിസ്

 
Mumbai

മഹാരാഷ്ട്രയില്‍ ഇന്ധനക്ഷാമം ഇല്ലെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്

വ്യാജവാര്‍ത്തകളില്‍ വീഴരുതെന്ന് മുന്നറിയിപ്പ്

Mumbai Correspondent

മുംബൈ: മഹാരാഷ്ട്രയില്‍ ഇന്ധനക്ഷാമം ഇല്ലെന്നും വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ആവശ്യപ്പെട്ടു. പെട്രോള്‍ പമ്പുകളില്‍ ജനങ്ങള്‍ കൂട്ടത്തോടെയെത്തി ഇന്ധനം വാങ്ങിക്കൂട്ടിയാല്‍ അത് പ്രതിസന്ധിക്ക് കാരണമാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.ഇന്ധന ലഭ്യതയെക്കുറിച്ച് സോഷ്യല്‍ മീഡിയ വഴി വ്യാജവാര്‍ത്തകളും മറ്റും പ്രചരിപ്പിക്കുന്നവര്‍ക്കെതിരേ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി.

ജനങ്ങള്‍ ഇത്തരം കെട്ടിച്ചമച്ച വാര്‍ത്തകളില്‍ വീഴരുത്, സംസ്ഥാനത്ത് ഇന്ധന വിതരണം പൂര്‍ണമായും സാധാരണ നിലയിലാണെന്നുമാണ് സര്‍ക്കാര്‍ വ്യക്തമാകുന്നത്. എന്നാല്‍ പല ജില്ലകളിലും അടിയന്തരാവശ്യങ്ങള്‍ക്കായി 5 ശതമാനം പെട്രോള്‍ നീക്കി വയ്ക്കണമെന്ന് ജില്ലാ കലക്റ്റര്‍മാര്‍ ഉത്തരവിട്ടിട്ടുണ്ട്. ഇതില്‍ പ്രതികരിക്കാന്‍ മുഖ്യമന്ത്രി തയാറായില്ല.

ഇന്ധന വിതരണം പൂര്‍ണതോതില്‍ പുനഃസ്ഥാപിക്കാന്‍ സര്‍ക്കാര്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ഇടപെടുന്നുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു. പ്രമുഖ പൊതുമേഖലാ എണ്ണക്കമ്പനികളുടെ പ്രതിനിധികളുമായും ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്‍ ഭാരവാഹികളുമായും സര്‍ക്കാര്‍ ഉന്നതതല ചര്‍ച്ചകള്‍ നടത്തിക്കഴിഞ്ഞു. പെട്രോള്‍ പമ്പുകളിലേക്ക് ഇന്ധനമെത്തിക്കുന്ന ടാങ്കറുകള്‍ക്ക് സുഗമമായി കടന്നുപോകാന്‍ ആവശ്യമായ സുരക്ഷയും ക്രമീകരണങ്ങളും ഒരുക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

സംസ്ഥാനത്ത് അതിശക്തമായ മഴ വരുന്നു; വെള്ളിയാഴ്ച ആലപ്പുഴയിൽ ഓറഞ്ച് അലർട്ട്, 6 ജില്ലകളിൽ യെലോ അലർട്ട്

കോക്രോച്ച് ജനതാ പാർട്ടിയുടെ എക്സ് അക്കൗണ്ട് കേന്ദ്രം പൂട്ടിയത് രാജ്യസുരക്ഷ ഭീഷണിയെത്തുടർന്ന്

സഭയെ ഇനി തിരുവഞ്ചൂർ രാധാകൃഷ്ണൻ നയിക്കും; 101 വോട്ടുകളോടെ സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടു

ബിനീഷ് കോടിയേരിയുടെ അംഗത്വം പുതുക്കാൻ വിസമ്മതിച്ച് സിപിഎം; അപേക്ഷ നിരസിച്ചത് നിരവധി തവണ

ഇനി ഗൺമാനും എസ്‌കോര്‍ട്ടും ഇല്ല; പിണറായി വിജയന്‍റെ സെഡ് പ്ലസ് സുരക്ഷ ഒഴിവാക്കി