സഭയെ ഇനി തിരുവഞ്ചൂർ രാധാകൃഷ്ണൻ നയിക്കും; 101 വോട്ടുകളോടെ സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടു

ചരിത്രത്തിലാദ്യമായാണ് സ്പീക്കർ തെരഞ്ഞെടുപ്പിൽ ത്രികോണ മത്സരത്തിന് കളമൊരുങ്ങിയത്
thiruvanjoor radhakrishnan legislative assembly speaker

തിരുവഞ്ചൂർ രാധാകൃഷ്ണൻ

Updated on

തിരുവഞ്ചൂർ രാധാകൃഷ്ണൻ നിയമസഭാ സ്പീക്കർ

തിരുവനന്തപുരം: പതിനാറാം കേരള നിയമസഭയിലെ സ്പീക്കർ തെരഞ്ഞെടുപ്പ് പൂർത്തിയായി. 101 വോട്ടുകളോടെ തിരുവഞ്ചൂർ രാധാകൃഷ്ണനെ സ്പീക്കറായി തെരഞ്ഞെടുത്തു. ഇടതു പക്ഷത്ത് നിന്ന് മത്സരിച്ച എ.സി. മൊയ്തീന് 35 വോട്ടുകളും എൻഡിഎ സ്ഥാനാർഥി ബി.ബി. ഗോപകുമാർ 3 വോട്ടുകളും നേടി.

ചരിത്രത്തിലാദ്യമായാണ് സ്പീക്കർ തെരഞ്ഞെടുപ്പിൽ ത്രികോണ മത്സരത്തിന് കളമൊരുങ്ങുന്നത്. ഇതുവരെ ഇടത്-വലതുമുന്നണികൾ മാത്രമായിരുന്നു സ്പീക്കർ തെരഞ്ഞെടുപ്പിൽ മത്സരിച്ചതെങ്കിൽ ഇത്തവണ എൻഡിഎയിൽ നിന്നും ജയിച്ചെത്തിയ ബിജെപി അംഗവുമുണ്ട്. ഇതോടെ പുതിയൊരു രാഷ്ട്രീയ പോരാട്ടത്തിന് സാക്ഷ്യം വഹിക്കാനൊരുങ്ങുകയാണ് നിയമസഭ.

logo
Metro Vaartha
www.metrovaartha.com