ബിജെപി മഹാരാഷ്ട്ര കേരള വിഭാഗം കൺവീനർ കെ.ബി. ഉത്തംകുമാറും തിരുവനന്തപുരം മേയർ വി.വി. രാജേഷും.

 
Mumbai

തിരുവനന്തപുരം മാറുമ്പോൾ സിപിഎമ്മിനു സമനില തെറ്റുന്നു: കെ.ബി. ഉത്തം കുമാർ

തിരുവനന്തപുരം നഗരസഭയെ സ്വന്തം ഖജനാവായി ഉപയോഗിച്ച സിപിഎം, നഗരസഭാ സ്വത്തുക്കളിൽനിന്നുള്ള വാടക സ്വന്തമായി പിരിച്ചെടുക്കുകയായിരുന്നു എന്നും ബിജെപി മഹാരാഷ്ട്ര കേരള വിഭാഗം കൺവീനർ.

Mumbai Correspondent

മുംബൈ: മേയർ വി.വി. രാജേഷിന്‍റെ നേതൃത്വത്തിൽ തിരുവനന്തപുരം നഗരസഭ മാറ്റത്തിന്‍റെ പാതയിലാണെന്ന് ബിജെപി മഹാരാഷ്ട്ര കേരള വിഭാഗം കൺവീനർ കെ.ബി. ഉത്തം കുമാർ. അഴിമതിയും സ്വജനപക്ഷപാതവും മുഖമുദ്രയാക്കി നാലര പതിറ്റാണ്ടുകാലം നഗരത്തെ കൊള്ളയടിച്ച സിപിഎം പരാജയം ഉൾക്കൊള്ളാനാവാതെ സമനില തെറ്റിയ നിലയിലാണെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം നഗരസഭയെ വർഷങ്ങളായി സിപിഎം സ്വന്തം ഖജനാവായി ഉപയോഗിക്കുകയായിരുന്നു. ഓഡിറ്റോറിയങ്ങളടക്കം നഗരസഭാ സ്വത്തുക്കളെ സിപിഎം നേതാക്കൾ അധീനതയിൽ വച്ച് വാടക സ്വന്തമായി പിരിച്ചെടുക്കുകയായിരുന്നു. ജനങ്ങളോട് കാട്ടിയ വഞ്ചനയ്ക്കുള്ള മറുപടിയായാണ് ബിജെപിയുടെ നേതൃത്വത്തിലുള്ള ഭരണസമിതിയെ ജനങ്ങൾ ഭരണത്തിലേറ്റിയതെന്നും അദ്ദേഹം അവകാശപ്പെട്ടു.

ഭരണം നഷ്ടമായത് ഉൾക്കൊള്ളാൻ കഴിയാതെ നഗരസഭാ ഭരണത്തിനെതിരേ സിപിഎം ഒളിഞ്ഞും തെളിഞ്ഞും ഗൂഢ നീക്കങ്ങൾ നടത്തുകയാണ്. കാലങ്ങളായുള്ള അഴിമതി ഭരണത്തിൽ നിന്ന് ആശ്വാസം കിട്ടിയ തിരുവനന്തപുരത്തുകാർ സിപിഎമ്മിന്‍റെ കപട മുഖം വലിച്ചു കീറുകയാണെന്നും അദ്ദേഹം പറഞ്ഞു.

ബിജെപി മഹാരാഷ്ട്ര കേരള വിഭാഗം കൺവീനർ കെ.ബി. ഉത്തംകുമാറും തിരുവനന്തപുരം മേയർ വി.വി. രാജേഷും തമ്മിലുള്ള കൂടിക്കാഴ്ചയിൽനിന്ന്.

തിരുവനന്തപുരം മേയർ വി.വി. രാജേഷുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം മാധ്യമ പ്രവർത്തകരോടു സംസാരിക്കുകയായിരുന്നു ഉത്തം കുമാർ.

സോനം വാങ്ചുക്കിന് പിന്നാലെ അഭിജീത് ദിപ്കെയും അനിശ്ചിതകാല നിരാഹാര സമരത്തിലേക്ക്

സംസ്ഥാനത്ത് ഇറച്ചിക്കോഴി വില കുതിക്കുന്നു, മുട്ട വിലയിലും വർധനവ്; എന്താണ് ഇതിന് കാരണം?

കെഎസ്ആർടിസി ബസിൽ യുവതിയെ കടന്നുപിടിച്ചു; ജീവനക്കാരൻ അറസ്റ്റിൽ

വൈദ്യുതി പ്രതിസന്ധി: എൻടിപിസി, പവർ പൾസ് എന്നീ കമ്പനികളിൽ നിന്നും വൈദ‍്യുതി വാങ്ങാനൊരുങ്ങി കെഎസ്ഇബി

അന്തിമ റിപ്പോർട്ട് സമർപ്പിക്കാൻ കൂടുതൽ സമയം വേണം; അയോധ‍്യ രാമക്ഷേത്ര കൊള്ളയിൽ എസ്ഐടി