എംപിസിസിയുടെ നേതൃത്വത്തില്‍ പന്തം കൊളുത്തി പ്രകടനം
മുംബൈ: മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നുവെന്ന് ആരോപിച്ച് വിഷയത്തില്‍ തിരഞ്ഞെടുപ്പ് സുതാര്യത ഉറപ്പാക്കണമെന്ന ആവശ്യവുമായി മഹാരാഷ്ട്ര പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ (എംപിസിസി) നേതൃത്വത്തില്‍ വസായ് വിരാര്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പന്തംകൊളുത്തി പ്രകടനം നടത്തി.
എംപിസിസി ജനറല്‍ സെക്രട്ടറിയും വസായ്-വിരാര്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ഇന്‍-ചാര്‍ജുമായ ജോജോ തോമസ് റാലിക്ക് നേതൃത്വം നല്‍കി. ജനാധിപത്യ സംരക്ഷണത്തിന്‍റെ പ്രാധാന്യം ജനങ്ങള്‍ക്ക് മുന്നില്‍ ഉയര്‍ത്തിക്കാട്ടി.
സംസ്ഥാനവ്യാപകമായി നടത്താന്‍ നിശ്ചയിച്ചിരുന്ന ഈ പ്രതിഷേധം, ജൂണ്‍ 12-ന് അഹമ്മദാബാദിലെ വിമാനാപകടത്തെ തുടര്‍ന്ന് മാറ്റിവെച്ചിരുന്നു. വസായിലെ എവര്‍ഷൈന്‍ ഗ്രൗണ്ടില്‍ നിന്ന് ആരംഭിച്ച പന്തംകൊളുത്തി പ്രകടനം അച്ചോലെ തലാവ് വരെ ഏകദേശം 5 കിലോമീറ്റര്‍ ദൂരത്തിലാണ് പ്രകടനം നടത്തിയത്