യാത്രാ പ്രശ്‌നം പരിഹരിക്കണം: വെസ്റ്റേണ്‍ ഇന്ത്യ പാസഞ്ചേഴ്സ് അസോസിയേഷന്‍
മുംബൈ: മുംബൈയില്‍ നിന്ന് കേരളത്തിലേക്കുള്ള റെയില്‍വേ യാത്രാദുരിതം, പ്രത്യേകിച്ച് അവധിക്കാലത്തും ഉത്സവകാലത്തുമുള്ള അതിരൂക്ഷമായ യാത്രാപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി വെസ്റ്റേണ്‍ ഇന്ത്യ പാസഞ്ചേഴ്സ് അസോസിയേഷന്‍ റെയില്‍വേ ഉന്നതോദ്യോഗസ്ഥരെക്കണ്ട് നിവേദനം സമര്‍പ്പിച്ചു.
പ്രധാനമന്ത്രി, റെയില്‍വേമന്ത്രി, റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ തുടങ്ങിയവര്‍ക്കു നല്‍കിയ നിവേദനങ്ങളുടെ തുടര്‍ച്ചയായിട്ടാണ് സംഘടനയുടെ ഭാരവാഹികളായ വൈസ് പ്രസിഡന്‍റ് പി.വി. ഉപേന്ദ്രന്‍, ജനറല്‍ സെക്രട്ടറി തോമസ് സൈമണ്‍ എന്നിവര്‍ ചെന്നൈ ദക്ഷിണറെയില്‍വേ ആസ്ഥാനം സന്ദര്‍ശിച്ച് ചീഫ് പാസഞ്ചര്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ മാനേജര്‍ എസ്. സുബ്രഹ്‌മണ്യന്‍, ജനറല്‍ മാനേജര്‍ ഓഫീസുമായി ബന്ധപ്പെട്ട മറ്റുദ്യോഗസ്ഥര്‍, ഓപ്പറേഷന്‍ വിഭാഗത്തിലെ മറ്റുദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ക്ക് നിവേദനങ്ങള്‍ നല്‍കിയത്.