Mumbai

ശ്രദ്ധ വാക്കർക്ക് ശ്രദ്ധാഞ്ജലി

ശ്രദ്ധ വാക്കറുടെ പിതാവ് വികാസ് വാക്കർ ശ്രദ്ധയുടെ ഛായാചിത്രവുമായി മൗനജാഥ നയിച്ചു

മുംബൈ: ഡൽഹിയിൽ കൊല്ലപ്പെട്ട വസായ് നിവാസിയായ ശ്രദ്ധ വാക്കർക്ക് നാരീ ശക്തി ഫൗണ്ടേഷൻ്റെ നേതൃത്വത്തിൽ ശ്രദ്ധാഞ്ജലി അർപ്പിച്ചു. ശ്രദ്ധയുടെ ചരമ വാർഷിക ദിനമായ മെയ് 17 ന് വസായിലെ വസതിയിൽ ആരംഭിച്ച മൗനജാഥ വസായ് തഹസീൽദാർ ഓഫിസിനു സമീപം സമാപിച്ചു.

ശ്രദ്ധ വാക്കറുടെ പിതാവ് വികാസ് വാക്കർ ശ്രദ്ധയുടെ ഛായാചിത്രവുമായി മൗനജാഥ നയിച്ചു. തുടർന്ന് നടന്ന അനുസ്മരണ സമ്മേളനം ബിജെപി നേതാവ് കിരിട് സോമയ്യ ഉദ്ഘടാനം ചെയ്തു.

ബിജെപി ജില്ലാ ജനറൽ സെക്രട്ടറി കെ.ബി. ഉത്തംകുമാർ, ബിജെപി വസായ് റോഡ് മണ്ഡലം അധ്യക്ഷൻ രാമാനുജം സിങ്, രാജേന്ദ്ര മാഹ്ത്രെ എന്നിവർ നേതൃത്വം നൽകിയ പരിപാടിയിൽ വിവിധ ഹൈന്ദവ സംഘടനകളിൽ നിന്ന് നൂറു കണക്കിന് പ്രവർത്തകർ പങ്കെടുത്തു.

ട്രാക്റ്ററിൽ സന്നിധാനത്തെത്തി, അജിത് കുമാർ വിവാദത്തിൽ

''വിസിമാരെ ഏകപക്ഷീയമായി ചാൻസലർക്ക് നിയമിക്കാനാവില്ല''; ഗവർണർ നടത്തിയത് നിയമവിരുദ്ധ നടപടിയെന്ന് മന്ത്രി ആർ. ബിന്ദു

ഏഴ് ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് ദേശീയ അംഗീകാരം

സിമി നിരോധനത്തിനെതിരായ ഹർജി തള്ളി

ജയലളിതയുടെയും എംജിആറിന്‍റെയും മകളാണെന്നവകാശപ്പെട്ട തൃശൂർ സ്വദേശിനി സുപ്രീം കോടതിയിൽ