ഉദ്ധവ് താക്കറെ 
Mumbai

'ഇത്ര വർഷം സേന ബിജെപിയിൽ ലയിച്ചിട്ടില്ലെങ്കിൽ ഇനി കോൺഗ്രസിൽ ലയിക്കുമെന്ന് എങ്ങനെ ആരോപിക്കാനാകും'; ഉദ്ധവ് താക്കറെ

MV Desk

മുംബൈ: കഴിഞ്ഞ 30 വർഷത്തിലേറെയായി ബി.ജെ.പി സഖ്യത്തിലായിരുന്നു. ഇത്രയും വർഷമായി ശിവസേന ബി.ജെ.പി യിൽ ലയിച്ചിട്ടില്ലെങ്കിൽ ഇനി കോൺഗ്രസ്സ് സഘ്യത്തിലായത് കൊണ്ട് എങ്ങനെ കോൺഗ്രസിൽ ലയിക്കുമെന്ന് ശിവസേന (യു.ബി.ടി) പ്രസിഡന്റ് ഉദ്ധവ് താക്കറെ.

"സുപ്രീംകോടതി നിയമപ്രകാരമാണ് നീങ്ങുന്നത്. അതാണ് ഏക പ്രതീക്ഷ,"എം എൽ എ മാരുടെ കൂറുമാറ്റത്തെ കുറിച്ചുള്ള പരാമർശത്തിൽ അദ്ദേഹം പറഞ്ഞു. അതേസമയം ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് തീർച്ചയായും സ്വേച്ഛാധിപത്യത്തെ വെല്ലുവിളിക്കുമെന്നും താക്കറെ കൂട്ടിച്ചേർത്തു. ദക്ഷിണ മുംബൈയിലെ വൈ ബി ചവാൻ സെന്ററിൽ ഒരു പുസ്തക പ്രസിദ്ധീകരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു താക്കറെ.

ഫോർത്ത് എസ്റ്റേറ്റ് ചിതൽ കൊണ്ട് തീർന്നു. ജനാധിപത്യത്തിന്റെ സ്തംഭം ഭരണാധികാരികൾ പൊള്ളയായിരിക്കുന്നു. ഞങ്ങളെ വിമർശിക്കാൻ എല്ലാ അവകാശവുമുണ്ട്, പക്ഷേ അവർ ഞങ്ങളെ വിമർശിക്കുക മാത്രമല്ല ചെയ്‌തത്‌. വളരെ മോശമായ രീതിയിൽ ആണ് ചിത്രീകരിക്കുകൂടി ചെയ്തു എന്ന് അദ്ദേഹം മാധ്യമങ്ങളെ വിമർശിച്ചു. കേന്ദ്ര ഗവൺമെന്റിനെ പക്ഷപാതപരമായ സമീപനമാണ്. അവർ കോമൺ സിവിൽ കോഡ് കൊണ്ടുവരുന്നതിനെക്കുറിച്ചാണ് സംസാരിക്കുന്നത്. പക്ഷേ, അവർ ആദ്യം നിയമത്തിന് മുന്നിൽ തുല്യത ഉറപ്പാക്കണം. ഞങ്ങൾ കേസ് എടുത്തിരുന്ന എല്ലാവർക്കും ഇവർ ക്ലീൻ ചിറ്റ് നൽകിയിട്ടുണ്ട്, ഇതിന്റെ ഒക്കെ അർത്ഥം എന്താകുന്നു എന്നും ആദ്ദേഹം ചോദിച്ചു.

കെഎസ്ആർടിസി യാത്രക്കാർക്ക് ഇനിമുതൽ കുറഞ്ഞ നിരക്കിൽ കുടിവെള്ളവും ഓൺലൈനായി ഭക്ഷണവും!

തുലാവർഷം തുണച്ചില്ല; കേരളത്തിൽ‌ 21% മഴക്കുറവ്

നിര്‍ബന്ധിത മതപരിവര്‍ത്തന ആരോപണം; മഹാരാഷ്ട്രയിൽ അറസ്റ്റിലായ മലയാളി വൈദികന് ജാമ്യം

അവസാന പന്തിൽ സിക്സർ പറത്തി ഈഡൻ; വിജയ് ഹസാരെ ട്രോഫിയിൽ കേരളത്തിന് ജയം

കോഴിക്കോട് ബൈപ്പാസിൽ ജനുവരി ഒന്നുമുതൽ ടോൾ പിരിവ് പുനരാരംഭിക്കില്ല