ഡോ. സുരേഷ്‌കുമാർ മധുസൂദനൻ പ്രബന്ധം അവതരിപ്പിക്കുന്നു.

 
Mumbai

യുഎസ് വേദിയിൽ ശ്രീനാരായണ ഗുരുദർശനം അവതരിപ്പിച്ച് ഡോ. സുരേഷ്‌കുമാർ മധുസൂദനൻ

കാലിഫോർണിയയിലെ ആരിയ യൂണിവേഴ്സിറ്റിയിലെ അന്താരാഷ്ട്ര സംസ്കൃത സമ്മേളനത്തിൽ ശ്രീനാരായണ ഗുരുവിന്റെ സർവലൗകിക ദർശനവും ലോകസമാധാന സന്ദേശവും ഡോ. സുരേഷ്‌കുമാർ മധുസൂദനൻ വിശദീകരിച്ചു

Mumbai Correspondent

കാലിഫോർണിയ: ഡോ. സുരേഷ്‌കുമാർ മധുസൂദനൻ, അമെരിക്കയിലെ കാലിഫോർണിയയിലെ മിൽപിറ്റാസിലുള്ള ആരിയ യൂണിവേഴ്സിറ്റി സംഘടിപ്പിച്ച പ്രഥമ അന്താരാഷ്ട്ര സംസ്കൃത സമ്മേളനത്തിൽ ശ്രീനാരായണ ഗുരുവിന്‍റെ സർവലൗകിക ദർശനത്തെ ആസ്പദമാക്കി ഗവേഷണ പ്രബന്ധം അവതരിപ്പിച്ചു.

'Sree Narayana Gurus Universal Philosophy and Its Relevance to Global Peace and Social Harmony' എന്ന വിഷയത്തെ ആസ്പദമാക്കിയ പ്രബന്ധത്തിൽ, ആഗോള സമൂഹം ഇന്ന് നേരിടുന്ന അസമത്വം, മതവിദ്വേഷം, സാമൂഹിക വിഭജനങ്ങൾ, സാംസ്കാരിക സംഘർഷങ്ങൾ തുടങ്ങിയ വെല്ലുവിളികൾക്ക് ശ്രീനാരായണ ഗുരുവിന്‍റെ ദർശനം എങ്ങനെ ശാശ്വതമായ പരിഹാര മാർഗ്ഗം നിർദ്ദേശിക്കുന്നുവെന്ന് വിശദീകരിച്ചു.

'ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്' എന്ന ഗുരുദേവന്‍റെ മഹത്തായ സന്ദേശത്തെ അടിസ്ഥാനമാക്കി, സമത്വം, വിദ്യാഭ്യാസം, ആത്മീയ മാനവികത, സഹോദരത്വം, സാമൂഹിക ഐക്യം എന്നിവ ലോകസമാധാനത്തിനും സാമൂഹിക സൗഹാർദ്ദത്തിനും എത്രത്തോളം പ്രസക്തമാണെന്ന് പ്രബന്ധം ചൂണ്ടിക്കാട്ടി.

ഈ നേട്ടത്തിന് കൂടുതൽ തിളക്കം പകർന്നുകൊണ്ട്, ഡോ. സുരേഷ്‌കുമാർ അവതരിപ്പിച്ച ഗവേഷണ പ്രബന്ധം സർവകലാശാലയുടെ അക്കാദമിക് ജേർണലായ വിജ്ഞാനം (Vinjanam) പ്രസിദ്ധീകരിക്കുകയും ചെയ്തു. ഇതിലൂടെ ശ്രീനാരായണ ഗുരുവിന്‍റെ ദർശനവും സന്ദേശങ്ങളും അന്തർദേശീയ അക്കാഡമിക് സമൂഹത്തിലേക്ക് കൂടുതൽ വ്യാപകമായി എത്തിച്ചേരുകയാണ്. ഈ പ്രബന്ധം പ്രശസ്തമായ സ്‌കോപ്പസ് ഇന്‍ഡക്‌സ്ഡ് ജേണലിലും പ്രസിദ്ധീകരിക്കും.

അമെരിക്കൻ സർവകലാശാലയിലെ അന്താരാഷ്ട്ര വേദിയിൽ ശ്രീനാരായണ ഗുരുവിന്‍റെ ദർശനം അവതരിപ്പിക്കാൻ കഴിഞ്ഞത് ജീവിതത്തിലെ ഏറ്റവും അഭിമാനകരവും ഹൃദയസ്പർശിയുമായ നിമിഷങ്ങളിലൊന്നാണെന്ന് ഡോ. സുരേഷ്‌കുമാർ പറഞ്ഞു. ഗുരുദേവന്‍റെ സാർവലൗകിക സന്ദേശം ലോകമെമ്പാടുമുള്ള ജനങ്ങളിലേക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും എത്തിക്കുന്നതിനുള്ള തന്‍റെ ശ്രമങ്ങളുടെ ഭാഗമായാണ് ഈ ഗവേഷണ പ്രവർത്തനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ശ്രീനാരായണ ഗുരുവിന്‍റെ സന്ദേശങ്ങൾ ആഗോളതലത്തിൽ പ്രചരിപ്പിക്കുന്നതിന്‍റെ ഭാഗമായി ഡോ. സുരേഷ്‌കുമാർ നിരവധി ഗവേഷണ പ്രബന്ധങ്ങൾ, പുസ്തകങ്ങൾ, പ്രഭാഷണങ്ങൾ, അന്തർദേശീയ സമ്മേളനങ്ങൾ എന്നിവയിൽ സജീവ സാന്നിധ്യമാണ്. അദ്ദേഹത്തിന്‍റെ സഹരചനയിൽ പുറത്തിറങ്ങിയ Harmony Unveiled: Sree Narayana Gurus Blueprint for World Peace and Progress എന്ന ഗ്രന്ഥവും Empowering Minds, Transforming Lives: Sree Narayana Gurus Philosophy of Education and Skill Development എന്ന ഗ്രന്ഥവും അന്തർദേശീയ തലത്തിൽ ശ്രദ്ധ നേടിയവയാണ്. ഈ രണ്ടു ഗ്രൻഥങ്ങളും തദവസരത്തിൽ ആര്യ യൂണിവേഴ്സിറ്റി ലൈബ്രറിയ്ക്കു കൈമാറി.

അമെരിക്കൻ സർവകലാശാലയിൽ നടന്ന ഈ അവതരണവും ഗവേഷണ പ്രബന്ധത്തിന്‍റെ പ്രസിദ്ധീകരണവും ശ്രീനാരായണ ഗുരുവിന്‍റെ ജീവിതവും ദർശനവും ലോക അക്കാദമിക് സമൂഹത്തിന് മുന്നിൽ കൂടുതൽ ശക്തമായി അവതരിപ്പിക്കുന്നതിലേക്കുള്ള സുപ്രധാന ചുവടുവെപ്പായി വിലയിരുത്തപ്പെടുന്നു.

ഓപ്പറേഷൻ തൂഫാൻ; പൊലീസിനെ കണ്ട് വണ്ടി ഉപേക്ഷിച്ച് യുവതിയും യുവാവും ഓടി, വാഹനത്തിൽ നിന്ന് എംഡിഎംഎ പിടിച്ചെടുത്തു

ഫോണും നെറ്റുമില്ല; നീറ്റ് ചോദ്യപേപ്പർ തയാറാക്കുന്നവർക്ക് പുറം ലോകവുമായി ബന്ധമില്ല

കനത്ത മഴ, റെഡ് അലർട്ട്; 3 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ചൊവ്വാഴ്ച അവധി

ദുബായിൽ വാഹനാപകടം: 8 പേർ മരിച്ചു, 6 പേരും ഇന്ത്യക്കാർ

മാസപ്പടി കേസിൽ വീണയ്ക്ക് വീണ്ടും തിരിച്ചടി; നിർണായക രേഖകൾ ഇഡിക്ക് കൈമാറണം