വസായ് ശാഖയിൽ ഗുരുജയന്തി ആഘോഷം 
Mumbai

വസായ് ശാഖയിൽ ഗുരുജയന്തി ആഘോഷം

വിശേഷാൽ പൂജകൾക്ക് ശേഷം ജയന്തി സമ്മേളനവും മുതിർന്ന വരുടെയും കുട്ടികളുടെയും വിവിധ കലാപരിപാടികളും അരങ്ങേറും.

വസായ് റോഡ്: ശ്രീനാരായണ ധർമ്മ പരിപാലന യോഗം മുംബൈ താനെ യൂണിയനിൽപെട്ട 3880 നമ്പർ വസായ് ശാഖയോഗം, വനിതാസംഘം യുണിറ്റ്, വനിതാസംഘം മൈക്രോ യൂണിറ്റിന്‍റെയും സംയുക്ത ആഭിമുഖ്യത്തിൽ ശ്രീനാരായണ ഗുരുവിന്‍റെ 170 ാമത് ജയന്തി ആഘോഷം സെപ്റ്റംബർ ഒന്നാം തിയതി ശാഖായോഗം ഗുരുമന്ദിരത്തിൽ വെച്ച് നടത്തപ്പെടുന്നു. രാവിലെ ഒൻപത് മണിമുതൽ വിളക്ക് പൂജയോടെ തുടക്കം.

വിശേഷാൽ പൂജകൾക്ക് ശേഷം ജയന്തി സമ്മേളനവും മുതിർന്ന വരുടെയും കുട്ടികളുടെയും വിവിധ കലാപരിപാടികളും അരങ്ങേറും. ഉച്ചയ്ക്ക് ചതയ സദ്യ ഉണ്ടായിരിക്കുമെന്ന് ശാഖാ സെക്രട്ടറി രമേശ് കാട്ടുങ്ങൽ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക-9049600968

ഇന്ത്യ ഇറങ്ങുന്നു; സഞ്ജുവിന്‍റെ കാര്യത്തിൽ സസ്പെൻസ്

ഖത്തറിൽ ഇസ്രയേൽ ആക്രമണം

ഇരച്ച ചക്രവാതച്ചുഴി; 5 ദിവസം മഴ

സ്വർണ ദ്വാരപാലകരെ ഇളക്കിയത് താന്ത്രിക നിർദേശപ്രകാരം

'ജെൻ സി' പ്രക്ഷോഭം; ഇന്ത്യയിൽ നിന്നും നേപ്പാളിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കി