മുംബൈ മറൈൻ ഡ്രൈവിനോടു ചേർന്ന് കടലിൽ ചാടിയ 23കാരി മരിച്ചു file image
Mumbai

മുംബൈ മറൈൻ ഡ്രൈവിനോടു ചേർന്ന് കടലിൽ ചാടിയ 23കാരി മരിച്ചു

കടലിൽ നിന്ന് കണ്ടെത്തിയ യുവതിയെ ഉടൻ തന്നെ അടുത്തുള്ള ജിടി ഹോസ്പിറ്റലിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മുംബൈ: മുംബൈ മറൈൻ ഡ്രൈവിനോട് ചേർന്ന് കടലിൽ ചാടി 23 കാരി മരണപ്പെട്ടു. മംമ്ത കദം എന്ന യുവതിയാണ് തിങ്കളാഴ്ച രാവിലെ കടലിൽ ചാടിയത്. പോലീസും അഗ്നിശമന സേനാംഗങ്ങളും സ്ഥലത്തെത്തി തെരച്ചിൽ നടത്തിയിരുന്നു. കടലിൽ നിന്ന് കണ്ടെത്തിയ യുവതിയെ ഉടൻ തന്നെ അടുത്തുള്ള ജിടി ഹോസ്പിറ്റലിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

യുവതി കടലിൽ ചാടുന്നതിനു മുമ്പ് തന്‍റെ ബാഗ് തീരത്ത് ഉപേക്ഷിച്ചിരുന്നു. ബാഗിൽ നിന്നും ലഭിച്ച ഐഡി കാർഡിലെ അഡ്രസ്സ് പ്രകാരം യുവതി അന്ധേരിയിലാണ് താമസിക്കുന്നതെന്നും ഒരു പ്രശസ്ത ഐടി സ്ഥാപനത്തിൽ ജോലി ചെയ്യുന്നുണ്ടെന്നും തിരിച്ചറിഞ്ഞതായി പൊലീസ് വ്യക്തമാക്കി.

ജോലിക്കെന്ന പേരിലാണ് യുവതി വീട്ടിൽ നിന്ന് ഇറങ്ങിയതെന്നും കണ്ടെത്തി. ആത്മഹത്യാ കാരണം വ്യക്തമല്ല. അന്വേഷണം തുടരുന്നു.

പാലിയേക്കര ടോൾ പിരിവിന് അനുമതിയില്ല; ഹൈക്കോടതി ഉത്തരവ് നിലനിൽക്കും

വിവാഹം കഴിഞ്ഞ് വർഷങ്ങളായിട്ടും കുട്ടികളില്ല; ഭർതൃ വീട്ടുകാർ യുവതിയെ കത്തിച്ചു

മഹാരാഷ്ട്രയിൽ ഏറ്റുമുട്ടൽ; 2 വനിതാ നക്സലുകളെ വധിച്ചു

ഇടുക്കിയിൽ മണ്ണെടുക്കുന്നതിനിടെ തിട്ട ഇടിഞ്ഞു വീണ് 2 പേർ മരിച്ച സംഭവം; റിസോർട്ട് ഉടമകൾക്കെതിരേ കേസെടുത്തു

''വോട്ട് കൊള്ളയ്ക്ക് 101 ശതമാനം തെളിവുണ്ട്''; തെരഞ്ഞെടുപ്പ് കമ്മിഷനെിതരേ രാഹുൽ ഗാന്ധി