പരിസ്ഥിതി ദിനം ആഘോഷിച്ച് വേള്‍ഡ് മലയാളി ഫെഡറേഷന്‍

 
Mumbai

പരിസ്ഥിതി ദിനം ആഘോഷിച്ച് വേള്‍ഡ് മലയാളി ഫെഡറേഷന്‍

അഭിനവ് ഗോയല്‍ ഉദ്ഘാടനം ചെയ്തു

Mumbai Correspondent

മുംബൈ:ലോക പരിസ്ഥിതി ദിനത്തില്‍ പ്രകൃതി സംരക്ഷണ സന്ദേശവുമായി വേള്‍ഡ് മലയാളി ഫെഡറേഷന്‍ മഹാരാഷ്ട്ര സ്റ്റേറ്റ് കൗണ്‍സില്‍ മാതൃകയായി. മുംബൈയിലും സമീപ പ്രദേശങ്ങളിലും വൃക്ഷതൈകള്‍ സംഘടനയുടെ നേതൃത്വത്തില്‍ നട്ടു.

ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി വേള്‍ഡ് മലയാളി ഫെഡറേഷന്‍ മഹാരാഷ്ട്ര സ്റ്റേറ്റ് കൗണ്‍സില്‍ സംഘടിപ്പിച്ച പരിസ്ഥിതി സംരക്ഷണ പരിപാടി കല്യാണ്‍ ഡോംബിവ്‌ലി മുനിസിപ്പല്‍ കമ്മീഷണര്‍ അഭിനവ് ഗോയല്‍ ഉദ്ഘാടനം ചെയ്തു.

ഈ വര്‍ഷം ഒന്നര ലക്ഷം ചെടികളാണ് കല്യാണ്‍ ഡോംബിവ്ലി മേഖലയില്‍ കോര്‍പ്പറേഷന്‍ പദ്ധതിയിട്ടിരിക്കുന്നതെന്ന് കമ്മീഷണര്‍ വ്യക്തമാക്കി

പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ചും പ്രകൃതിയോടുള്ള മനുഷ്യന്റെ കടമകളെക്കുറിച്ചും അവബോധം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ നടത്തിയ ഈ പരിപാടിയില്‍ സംഘടനാ പ്രതിനിധികളുടെ സജീവ പങ്കാളിത്തത്തെ വേള്‍ഡ് മലയാളി ഫെഡറേഷന്‍ മഹാരാഷ്ട്ര കൗണ്‍സില്‍ സെക്രട്ടറി ഡൊമിനിക് പോള്‍ അഭിനന്ദിച്ചു.വേള്‍ഡ് മലയാളി ഫെഡറേഷന്‍ മഹാരാഷ്ട്ര കൗണ്‍സില്‍ പേട്രണ്‍ ഡോ. ഉമ്മന്‍ ഡേവിഡ് നേതൃത്വം നല്‍കി

വിയോജിപ്പുകൾ തർക്കങ്ങളിലേക്ക് പോകരുത്; ബ്രിക്സ് ഉച്ചകോടിക്കിടെ മോദി- ഷി കൂടിക്കാഴ്ച

"ചിലർക്ക് ചൊറിച്ചിലാണ്"; പുതിയ വൈദ്യുതി നയം നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി

വൈദ്യുതി ഉപയോഗം കുത്തനെ ഉയര്‍ന്നു‌; പ്രതിസന്ധി രൂക്ഷം

തമിഴ്നാട് വെള്ളം നൽകുന്നില്ല; യുഡിഎഫ് സർക്കാർ പരാജയമെന്ന് മുൻ വൈദ്യുതി മന്ത്രി

'കള്ളി'നെ നിരീക്ഷിക്കാൻ പുതിയ സംവിധാനം; ആപ്പുമായി എക്സൈസ് വകുപ്പ്