ഡോംബിവ്ലി കേരളീയ സമാജത്തിന്‍റെ പുതിയ ഭാരവാഹികളെ ആദരിക്കുന്നു

 
Mumbai

വേള്‍ഡ് മലയാളി ഫെഡറേഷന്‍ മഹാരാഷ്ട്ര കൗണ്‍സില്‍ സമ്മേളനം ഡോംബിവ്ലിയില്‍

2016 ല്‍ ഓസ്ട്രിയയില്‍ ആരംഭിച്ച സംഘടന

Mumbai Correspondent

മുംബൈ: വേള്‍ഡ് മലയാളി ഫെഡറേഷന്‍ മഹാരാഷ്ട്ര കൗണ്‍സില്‍ സമ്മേളനം ഡോംബിവ്ലിയില്‍ സംഘടിപ്പിച്ചു.ക്രിയാത്മകമായ ഇടപെടലുകളിലൂടെ ലോകമെമ്പാടും അംഗീകാരവും സ്വീകാര്യതയും നേടിയ സംഘടനയുടെ വിപുലീകരണത്തില്‍ ഭാഗമായാണ് മഹാരാഷ്ട്ര ചാപ്റ്റര്‍ ആരംഭിച്ചതെന്ന് പ്രസിഡന്‍റ് ഡോ. റോയ് ജോണ്‍ മാത്യു പറഞ്ഞു.

ആഗോള തലത്തില്‍ സാമൂഹിക-സാംസ്‌കാരിക രംഗങ്ങളില്‍ ശ്രദ്ധേയമായ ഇടപെടലുകള്‍ നടത്തിവരുന്ന ഈ സംഘടനയുടെ മഹാരാഷ്ട്ര ഘടകത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് സംസ്ഥാന കണ്‍വീനര്‍ ഡോ. ഉമ്മന്‍ ഡേവിഡ് വ്യക്തമാക്കി.

നാസിക്, പൂനെ തുടങ്ങിയ മേഖലകളിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് സംഘടന. 2016 ല്‍ ഓസ്ട്രിയയില്‍ ആരംഭിച്ച സംഘടന മലയാളികള്‍ ഉള്ളയിടങ്ങളിലെല്ലാം വ്യാപിപ്പിക്കാനൊരുങ്ങുകയാണ്.

വൈസ് പ്രസിഡന്‍റുമാരായ ബിജോയ് ഉമ്മന്‍, സിന്ധു നായര്‍, ജോയിന്റ് സെക്രട്ടറിമാരായ എന്‍. ടി. പിള്ള, അഡ്വ. രാഖി സുനില്‍, ജോയിന്റ് ട്രഷറര്‍ മനോജ്കുമാര്‍ വി. ബി., ചീഫ് കോര്‍ഡിനേറ്റര്‍ കൃഷ്ണകുമാര്‍ നായര്‍, കൂടാതെ ഇ. പി. വാസു, പ്രേംലാല്‍, മനോജ് അയ്യനേത്ത്, ലൈജി വര്‍ഗീസ്, ഉണ്ണികൃഷ്ണ കുറുപ്പ്, നിഷ നായര്‍, ആന്റണി ഫിലിപ്പ്, മുരളി പെരളശ്ശേരി, സാവിയോ അഗസ്റ്റിന്‍, ദീപ്തി നായര്‍, ജയശ്രീ മേനോന്‍, ലീഗല്‍ അഡൈ്വസര്‍ വി. എ. മാത്യു തുടങ്ങി ഒട്ടേറെ പ്രമുഖര്‍ സമ്മേളനത്തില്‍ പങ്കെടുത്തു.

ഡോംബിവ്ലി കേരളീയ സമാജത്തിന്‍റെ പ്രസിഡന്റ് ഇ. പി. വാസു, ചെയര്‍മാന്‍ വര്‍ഗീസ് ഡാനിയേല്‍, ജനറല്‍ സെക്രട്ടറി രാജശേഖരന്‍ നായര്‍ എന്നിവരെ വേള്‍ഡ് മലയാളി ഫെഡറേഷന്‍ കണ്‍വീനര്‍ ഡോ ഉമ്മന്‍ ഡേവിഡ്, പ്രസിഡന്റ് റോയ് ജോണ്‍ മാത്യു, സെക്രട്ടറി ഡൊമിനിക് പോള്‍ എന്നിവര്‍ ചേര്‍ന്ന് ആദരിച്ചു.

മുഖ്യമന്ത്രിയുടെ ക്രിസ്മസ് വിരുന്നിൽ ഭാവന മുഖ്യാതിഥി; ഗവർണർ പങ്കെടുത്തില്ല

മുൻ ശ്രീലങ്കൻ ക്രിക്കറ്റ് ടീം ക‍്യാപ്റ്റൻ സോമചന്ദ്ര ഡി സിൽവ അന്തരിച്ചു

വയനാട് ജനവാസ മേഖലയിൽ ഇറങ്ങിയ കടുവയെ കണ്ടെത്തി; പ്രദേശത്ത് ജാഗ്രത നിർദ്ദേശം

'വി ബി ജി റാം ജി' ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു; ഗാന്ധിജി തന്‍റെ കുടുംബത്തിന്‍റേതല്ല രാഷ്ട്രത്തിന്‍റേതെന്ന് പ്രിയങ്ക

ഹോളിവുഡ് സംവിധായകൻ റോബ് റെയ്നറുടെയും ഭാര‍്യയുടെയും മരണം; മകൻ അറസ്റ്റിൽ