ആര്‍. രാജശ്രീ
നവിമുംബൈ: ന്യൂ ബോംബെ കേരളീയ സമാജത്തിന്‍റെ സാഹിത്യ സദസായ അക്ഷരസന്ധ്യയുടെ 11-ാം വാര്‍ഷികത്തിന് എഴുത്തുകാരി ആര്‍. രാജശ്രീ എത്തുന്നു. 11ന് വൈകിട്ട് ആറിന് നടക്കുന്ന വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്യും.
നെരൂള്‍ സമാജത്തിലെ മൂന്നാം നിലയിലെ ഹാളിലാണ് വാര്‍ഷികാഘോഷങ്ങള്‍ നടക്കുക. കാലം, ദേശം, എഴുത്ത് എന്ന വിഷയത്തെ അധികരിച്ച് എഴുത്തുകാരി പ്രഭാഷണം നടത്തും. മുഖാമുഖം, നോവല്‍ ചര്‍ച്ച, മറുകുറി, കഥാഖ്യാനങ്ങള്‍ എന്നിവയും അരങ്ങേറും. ഫോണ്‍ :9821424978.