കാറുമായി ട്രെയിനില്‍ യാത്ര ചെയ്യാം

 
Mumbai

കൊങ്കണ്‍ പാതയിലൂടെ ഇനി കാറുമായി ട്രെയിനില്‍ യാത്ര ചെയ്യാം

റോ-റോ സര്‍വീസുകള്‍ ആരംഭിക്കുന്നു

മുംബൈ: കൊങ്കണ്‍ പാതയിലൂടെ ഇനി മുതല്‍ യാത്രക്കാര്‍ക്ക് കാറുമായി യാത്ര ചെയ്യാം. ഇതിനായുള്ള റോ-റോ സര്‍വീസ് നടപ്പിലാക്കാന്‍ റെയില്‍വേ ഒരുങ്ങുകയാണ്. സ്വകാര്യ വാഹനങ്ങള്‍, എസ്യുവികള്‍ എന്നിവ ട്രെയിന്‍ വാഗണുകളില്‍ കൊളാഡ് മുതല്‍ ഗോവ വരെ കൊണ്ടുപോകുന്നതിനുള്ള സൗകര്യമാണ് ഒരുക്കുന്നത് വരാന്‍ പോകുന്ന ഗണേശോത്സവുമായി ബന്ധപ്പെട്ട് കൊങ്കണ്‍ റെയില്‍വേ നടത്തുന്ന പരിഷ്‌കാരങ്ങളുടെ ഭാഗമായാണ് പുതിയ സര്‍വീസ് നടപ്പിലാക്കാന്‍ പോകുന്നത്.

നിലവില്‍ ദീര്‍ഘദൂര യാത്ര ചെയ്യുന്ന ട്രക്കുകള്‍ക്ക് ഇത്തരത്തില്‍ റോ-റോ സേവനം ലഭ്യമാണ്. ഇന്ധനം ലാഭിക്കാന്‍ മാത്രമല്ല, യാത്രാ സമയവും ട്രാഫിക് തിരക്ക് കുറയ്ക്കുക്കാനും ഇത് സഹായിക്കുന്നു.

വാഗണുകളില്‍ കാറുകള്‍ കൊണ്ടുപോകുന്നതിന് വേണ്ട മാറ്റങ്ങള്‍ വരുത്തുന്ന നടപടികള്‍ അവസാനഘട്ടത്തിലേക്ക് കടന്നു. നിര്‍ദ്ദിഷ്ട റോ-റോ സര്‍വീസ് ഉപയോഗിക്കുന്നതിലൂടെ യാത്രക്കാര്‍ക്ക് റോഡിലെ തിരക്ക് ഒഴിവാക്കാനും സാധിക്കും.

ഓഗസ്റ്റ് 27-ന് പരീക്ഷണാടിസ്ഥാനത്തില്‍ പദ്ധതി ആരംഭിക്കുമെന്നാണ് വിവരം. പരീക്ഷണം വിജയിച്ചാല്‍, ഇന്ത്യയിലുടനീളമുള്ള പ്രധാന വിനോദസഞ്ചാര റൂട്ടുകളിലും സമാനമായ റോ-റോ സേവനങ്ങള്‍ ഇന്ത്യന്‍ റെയില്‍വേ ആരംഭിക്കും

ഭീകരതക്കെതിരേ ഇന്ത്യക്ക് ചൈനയുടെ പിന്തുണ

ഇന്ത്യക്കു തീരുവ ചുമത്താൻ യൂറോപ്പിനു മേൽ യുഎസ് സമ്മർദം

ഓണക്കാലത്ത് നാല് സ്പെഷ്യൽ ട്രെയ്നുകൾ കൂടി

കശ്മീർ ക്ഷേത്രത്തിൽ പണ്ഡിറ്റുകൾ ആരാധന പുനരാരംഭിച്ചു

ഇന്ത്യയിൽ ടിക് ടോക് പ്രവർത്തനം പുനരാരംഭിക്കുന്നു