ജീപ്പ് 400 അടി താഴ്ചയിലേക്ക് മറിഞ്ഞ് 6 യുവാക്കള്‍ മരിച്ചു

 
Mumbai

ജീപ്പ് 400 അടി താഴ്ചയിലേക്ക് മറിഞ്ഞ് 6 യുവാക്കള്‍ മരിച്ചു

മരിച്ചത് 18-22 വയസിന് ഇടയില്‍ പ്രായമുള്ളവര്‍

Mumbai Correspondent

മുംബൈ: മഹാരാഷ്ട്രയിലെ റായ്ഗഢ് ജില്ലയിലെ തംഹിനി ഘട്ടില്‍ വിനോദസഞ്ചാരത്തിന് പോയ താര്‍ 400 അടി താഴ്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞ് ആറ് യുവാക്കള്‍ മരിച്ചു. ചൊവ്വാഴ്ച മുതല്‍ വിനോദ യാത്ര പോയ യുവാക്കളെക്കുറിച്ച് വിവരം ലഭിക്കാതെ വന്നതോടെ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

തുടര്‍ന്ന് ഇവരുടെ ട്രാക്ക് ചെയ്തപ്പോള്‍ അവസാനം റെയ്ഞ്ച് കാണിച്ചത് തംഹിനി ഘാട്ടിലാണ്. തുടര്‍ന്ന് ഡ്രോണ്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് 400 അടി താഴ്ചയില്‍ വാഹനം ഉണ്ടെന്ന് കണ്ടെത്തിയത്. ഇത് പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. 18-22 വയസിന് ഇടയില്‍ പ്രായമുള്ള യുവാക്കളാണ് മരിച്ചത്. മരിച്ചവരെയെല്ലാം തിരിച്ചറിഞ്ഞതായും പൊലീസ് പറഞ്ഞു.

ബംഗ്ലാദേശിൽ ശക്തമായ ഭൂചലനത്തിൽ 6 മരണം

കോൽക്കത്തയിൽ 5.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം

ഓസീസിനെതിരേ മോശം പ്രകടനം; ജോ റൂട്ടിന് നാണക്കേടിന്‍റെ റെക്കോഡ്

ആഷസ്: ഇംഗ്ലണ്ടിനെതിരേ ഓസീസിന് ആദ‍്യ വിക്കറ്റ് നഷ്ടം

എഡിജിപി അജിത് കുമാറിനെതിരായ അനധികൃത സ്വത്ത് സമ്പാദന കേസ്; വിജിലൻസ് കോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കി