സർക്കാർ ആശുപത്രിയിൽ പ്രാങ്ക് വീഡിയോ; 2 പേർ അറസ്റ്റിൽ 
India

സർക്കാർ ആശുപത്രിയിൽ പ്രാങ്ക് വീഡിയോ; 2 പേർ അറസ്റ്റിൽ

സംഭവത്തിന്‍റെ വീഡിയോ ദൃശ്യങ്ങളും സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

ചെന്നൈ: തമിഴ്നാട്ടിലെ സർക്കാർ ആശുപത്രിയിൽ പ്രാങ്ക് വീഡിയോ ചിത്രീകരിച്ച യുവാക്കൾ അറസ്റ്റിൽ. ബീർ മുഹമ്മദ്‌ (30) ഷെയ്ഖ് മുഹമ്മദ്‌ (27) എന്നിവരാണ്‌ അറസ്റ്റിലായത്. തെങ്കാശി സർക്കാർ ആശുപത്രിയിലെത്തി ഇവർ ജീവനക്കാരെ പറ്റിക്കുകയായിരുന്നു. സംഭവത്തിന്‍റെ വീഡിയോ ദൃശ്യങ്ങളും സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

കൈയിൽ സ്ലിംഗ് ഇട്ടു ആശുപത്രിയിൽ എത്തിയ ഇവർ, ജീവനക്കാരോട് തിയേറ്ററിലേക്കുള്ള വഴി ചോദിക്കുന്നത് വിഡിയോയിൽ കാണാം. എന്നാൽ ഓപ്പറേഷൻ തിയേറ്റർ ആണെന്ന് കരുതി ഇയാൾ വഴി കാണിക്കുമ്പോൾ, "അമരൻ ആണോ വേട്ടയാൻ ആണോ തിയേറ്ററിൽ ഉണ്ടാവുക" എന്നു ചോദിച്ചു പരിഹസിക്കുന്നതാണ് വീഡിയോ. വീഡിയോ അപ്ലോഡ് ചെയ്തതിനു തോട്ടു പിന്നാലെ പൊലീസ് കേസെടുത്തു. സർക്കാർ ആശുപത്രിയിൽ അതിക്രമിച്ചു കയറുക, രോഗികൾക്ക് ശല്യം ഉണ്ടാക്കുക, ജീവനക്കാരുടെ ജോലി തടസപ്പെടുത്തുക തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് ഇരുവരേയും അറസ്റ്റ് ചെയ്തത്.

മുഖ‍്യമന്ത്രി സ്ഥാനാർഥിയായി വിജയ്

നിപ: 3 ജില്ലകളിൽ ജാഗ്രതാ നിർദേശം; ഉന്നതതല യോഗം ചേർന്നു

വൈദികൻ തൂങ്ങി മരിച്ച നിലയിൽ

മെഡിക്കൽ കോളെജിൽ രക്ഷാപ്രവർത്തനം വൈകിയതിൽ വിമർശനവുമായി ആരോഗ്യ വകുപ്പ് മുൻ ഡയറക്റ്റർ

കോട്ടയം മെഡിക്കൽ കോളെജ് അപകടം: ബിന്ദുവിന്‍റെ കുടുംബത്തിന് 5 ലക്ഷം രൂപ നൽകുമെന്ന് ചാണ്ടി ഉമ്മൻ