മുംബൈയെയും നവി മുംബൈയെയും അടൽ സേതു ബന്ധിപ്പിക്കുന്നത് ഇങ്ങനെ. 
India

മുംബൈയിൽ തുറന്നു, ഇന്ത്യയിലെ ഏറ്റവും വലിയ കടൽപ്പാലം

22 കിലോമീറ്റർ പാലം വന്നതോടെ മുംബൈ - നവി മുംബൈ യാത്രാ സമയം രണ്ടു മണിക്കൂറിൽ നിന്ന് 20 മിനിറ്റായി കുറഞ്ഞു

MV Desk
  • പ്രതിദിനം 70000 വാഹനങ്ങളുടെ ഗതാഗതത്തിനു സൗകര്യം.

  • വർഷം രണ്ടര ലക്ഷം കോടി ടൺ കാർബൺ ഡൈ ഓക്സൈഡ് പുറന്തള്ളൽ കുറയ്ക്കും

  • കാറുകൾക്ക് ഒരു വശത്തേക്ക് ടോൾ 250 രൂപ, ഇരുവശത്തേക്കുമായി 370 രൂപ

Mumbai trans harbour Link - MTHL

മുംബൈ: രാജ്യത്തെ ഏറ്റവും വലിയ കടൽപ്പാലം മുംബൈയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്‌ട്രത്തിനു സമർപ്പിച്ചു. മുംബൈയിലെ സെവാരിയിൽ നിന്നു റായ്ഗഡിലെ നവഷേവയിലേക്ക് 21.8 കിലോമീറ്റർ നീളമുള്ള പാലമാണു (മുംബൈ ട്രാൻസ് ഹാർബർ ലിങ്ക്- എംടിഎച്ച്എൽ) ഗതാഗതത്തിനു തുറന്നു കൊടുത്തത്. ഇതോടെ, മുംബൈ - നവി മുംബൈ യാത്രാസമയം രണ്ട് മണിക്കൂറിൽ നിന്ന് 20 മിനിറ്റായി കുറഞ്ഞു. അടല്‍സേതു എന്നാണ് പാലം അറിയപ്പെടുക. 2016 ഡിസംബറില്‍ മോദി തന്നെയാണ് പാലത്തിന് തറക്കല്ലിട്ടത്.

2016ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി തറക്കല്ലിട്ട പാലമാണ് ഏഴ് വർഷത്തിനിപ്പുറം അദ്ദേഹം തുറന്നു കൊടുക്കുന്നത്.

17,840 കോടി ചെലവ്, ഇന്ധന ഉപയോഗം കുറയ്ക്കും

ആറു വരിപ്പാതയാണ് എംടിഎച്ച്എൽ. അടിയന്തര ആവശ്യങ്ങൾക്കായി രണ്ടു വരി അധികമായുണ്ട്. 16.5 കിലോമീറ്റർ കടലിനു മുകളിലൂടെയാണ്. ബാക്കി കരയിലൂടെ. 17,840 കോടിയിലധികം രൂപ നിർമാണച്ചെലവ്. കടലിലും നദിയിലും കായലിലുമായി ഇന്ത്യയിൽ ഏറ്റവും നീളം കൂടിയ പാലമാണിത്. ലോകത്തിലെ കടൽപ്പാലങ്ങളിൽ നീളംകൊണ്ട് 12ാം സ്ഥാനം. വർഷം ഒരുകോടി ലിറ്റർ ഇന്ധന ഉപയോഗം കുറയും.

അടൽ സേതു

ദക്ഷിണേന്ത്യയിലേക്കും യാത്ര എളുപ്പം

മുംബൈ, നവി മുംബൈ വിമാനത്താവളത്തിലേക്കു യാത്ര എളുപ്പമാകും. മുംബൈയില്‍ നിന്ന് പുണെ, ഗോവ, ദക്ഷിണേന്ത്യ എന്നിവിടങ്ങളിലേക്കുള്ള യാത്രാ സമയം കുറയ്ക്കും. മുംബൈ തുറമുഖവും ജവഹര്‍ലാല്‍ നെഹ്റു തുറമുഖവും തമ്മിലുള്ള സമ്പര്‍ക്കസൗകര്യവും മെച്ചപ്പെടുത്തും.

'സിഎം വിത്ത് മി' പദ്ധതിയുമായി സർക്കാർ; ലക്ഷ്യം ഭരണത്തില്‍ ജനങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുക

ഏഷ്യ കപ്പ്; ഒടുവിൽ വഴങ്ങി, പാക്കിസ്ഥാൻ-യുഎഇ മത്സരം ആരംഭിച്ചു

ശിവഗിരി, മുത്തങ്ങ അന്വേഷണ റിപ്പോർട്ട് പുറത്തു വിടണം; എ.കെ. ആന്‍റണി

കള്ളപ്പണം വെളിപ്പിക്കൽ കേസ്; ആൻഡമാൻ മുൻ എംപി ഉൾപ്പെടെ രണ്ട് പേരെ ഇഡി അറസ്റ്റു ചെയ്തു

ഒരു കോടി 18 ലക്ഷം രൂപയുടെ ഓൺലൈൻ തട്ടിപ്പ് പ്രതി ഉത്തർപ്രദേശിൽ നിന്നും അറസ്റ്റിൽ