പൊലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ട ബാലമുരുകൻ
തൃശൂർ: ഗുണ്ടാനേതാവ് പൊലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ട സംഭവത്തിൽ മൂന്ന് പൊലീസ് ഉദ‍്യോഗസ്ഥർക്ക് സസ്പെൻഷൻ. തമിഴ്നാട് വിരുതനഗർ ജില്ലയിലെ ബന്ദൽക്കുടി സ്റ്റേഷനിലെ എസ്ഐ നാഗരാജൻ ഉൾപ്പെടെയുള്ളവർക്കെതിരേയാണ് നടപടി.
വിയ്യൂർ ജയിലിലെത്തിക്കും വഴിയാണ് തമിഴ്നാട് പൊലീസിന്‍റെ കൈയിൽ നിന്നും ബാലമുരുകൻ രക്ഷപ്പെട്ടത്. നവംബർ മൂന്നിന് രാത്രിയായിരുന്നു സംഭവം.