ആന മോഷണം ; ജയമതിയെ രക്ഷപ്പെടുത്തിയത് ബിഹാറിൽ നിന്ന്
മേദിനിനഗർ: ഝാർഖണ്ഡിലെ പലമു ജില്ലയിൽ നിന്നും മോഷ്ടിക്കപ്പെട്ട ആനയെ ബിഹാറിലെ ചാപ്രയിൽ നിന്നും രക്ഷപ്പെടുത്തി പൊലീസ്. ആനയെ മോഷ്ടിച്ച് 27 ലക്ഷത്തിന് വിറ്റതായാണ് ആരോപണം.
ഉത്തർപ്രദേശിലെ മിർസാപുർ സ്വദേശി നരേന്ദ്ര കുമാർ ശുക്ലയാണ് ജയമതി എന്ന പിടിയനയെ കാണാനില്ലെന്നു പരാതി നൽകിയിരുന്നത്.
40 ലക്ഷത്തിനാണ് ശുക്ല റാഞ്ചിയിൽ നിന്നും ആനയെ വാങ്ങിയത്. ആന ചാപ്രയിലുണ്ടെന്ന സൂചന ലഭിച്ചതിനെ തുടർന്ന് ബിഹാർ പൊലീസിന്‍റെ സഹായത്തോടെ ആനയെ രക്ഷിക്കുകയായിരുന്നു. മോഷണ കുറ്റത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രതികൾക്കായുള്ള തെരച്ചിൽ പുരോഗമിക്കുകയാണെന്ന് മേദിനിനഗറിലെ സബ് ഡിവിഷണൽ പൊലീസ് ഓഫീസർ മണിഭൂഷൺ പ്രസാദ് അറിയിച്ചു.