കിഷ്ത്വാർ മേഘവിസ്ഫോടനം: മരണസംഖ്യ 60

 
India

കിഷ്ത്വാർ മേഘവിസ്ഫോടനം: മരണസംഖ്യ 60

വ്യാഴാഴ്ച ഉച്ചയ്ക്കാണ് മേഘവിസ്ഫോടനവും മിന്നൽ പ്രളയവുമുണ്ടായത്.

ജമ്മു: ജമ്മു കശ്മീരിലെ കിഷ്ത്വാറിലുണ്ടായ മേഘവിസ്ഫോടനത്തിൽ 60 പേർ മരിച്ചതായി റിപ്പോർട്ട്. നിരവധി പേർ ഇപ്പോഴും കുടുങ്ങിക്കിടക്കുകയാണെന്ന് മുഖ്യമന്ത്രി ഒമർ അബ്ദുളള അറിയിച്ചു.

നൂറോളം പേരെ കാണാതായെന്നാണ് റിപ്പോർട്ട്. കനത്ത മഴയ്ക്കു പിന്നാലെയുണ്ടായ മിന്നൽ പ്രളയത്തിൽ കനത്ത നാശനഷ്ടങ്ങളാണുണ്ടായിരിക്കുന്നത്. ചാസോതി ഗ്രാമത്തിൽ ശക്തമായ മഴയാണുണ്ടായത്. പ്രദേശത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്.

ഹിമാലയൻ ക്ഷേത്രമായ മാതാ ചണ്ഡിയിലേക്കുളള യാത്ര ആരംഭിക്കുന്ന ചോഷിതിയിൽ വ്യാഴാഴ്ച ഉച്ചയ്ക്കാണ് മേഘവിസ്ഫോടനവും മിന്നൽ പ്രളയവുമുണ്ടായത്. ജൂലൈ 25ന് ആരംഭിച്ച മച്ചൈൽ മാതാ തീര്‍ഥാടന യാത്രാ പാതയിലായിരുന്നു ദുരന്തം.

മലയോരത്തുള്ള ഗ്രാമത്തിലെ വീടുകളിൽ പലതും മിന്നൽ പ്രളയത്തിൽ ഒലിച്ചു പോയതായി ഡെപ്യൂട്ടി കമ്മിഷണർ പങ്കജ് കുമാർ ശർമ വ്യക്തമാക്കി. മാതാ തീർഥാടനം താത്കാലികമായി നിർത്തിവച്ചു.

തീർഥാടനം ആരംഭിക്കുന്നത് ചാസോതി ഗ്രാമത്തിൽ നിന്നാണ്. ‌പലയിടങ്ങളിലും മണ്ണിടിച്ചിൽ മൂലം റോഡുകൾ തകർന്ന അവസ്ഥയിലാണ്.

ഹുമയൂൺ ശവകുടീരത്തിന് സമീപത്തെ ദർഗ തകർന്നുവീണു; എട്ട് പേർ കുടുങ്ങിക്കിടക്കുന്നതായി സംശയം

ഗൂഗിൾപേയും ഫോൺപേയും ഈ സംവിധാനം നിർത്തലാക്കുന്നു

''ജയിച്ചതിൽ സന്തോഷം, ജയം പ്രതീക്ഷിച്ചിരുന്നില്ല'': ശ്വേത മേനോൻ

ശ്വേത മേനോൻ 'അമ്മ' അധ്യക്ഷ; താരസംഘടനയുടെ ആദ്യ വനിതാ പ്രസിഡന്‍റ്

താമരശേരിയിൽ 9 വയസുകാരി പനി ബാധിച്ച്‌ മരിച്ച സംഭവം; താലൂക്ക് ആശുപത്രിക്കെതിരേ കുടുംബം