ശിവകാശി പടക്ക നിർമാണ ഫാക്ടറിയിൽ വന്‍ സ്ഫോടനം; 7 മരണം | Video
ചെന്നൈ: ശിവകാശിയിലെ വിരുദുനഗർ ജില്ലയിലെ പടക്ക നിർമാണ ഫാക്ടറിയിൽ വന്‍ സ്ഫോടനം. ഗോകുലേഷ് പടക്ക ഫാക്ടറിയിലുണ്ടായ അപകടമുണ്ടായത്തിൽ 2 സ്ത്രീകൾ ഉൾപ്പെടെ 7 പേർ മരിച്ചു. നിരവധി പേരുടെ പരുക്ക് ഗുരുതരമാണെന്നാണ് വിവരം. അപകടസമയത്ത് അമ്പതിലധികം ആളുകൾ ഫാക്ടറിയിൽ ഉണ്ടായിരുന്നതായി പ്രാഥമിക റിപ്പോർട്ട്.
രക്ഷാപ്രവർത്തനം ഇപ്പോഴും പുരോഗമിക്കുകയാണ്. ഫാക്‌ടറിയിൽ തുടർച്ചയായി സ്ഫോടനങ്ങൾ ഉണ്ടായതായും കട്ടിയുള്ള കറുത്ത പുക ഉയർന്നതായും ദൃക്‌സാക്ഷികൾ പറയുന്നു. കമ്പനി സുരക്ഷാ മാനദണ്ഡങ്ങളുടെ ലംഘനങ്ങൾ നടന്നിട്ടുണ്ടോ എന്നും സ്‌ഫോടനത്തിനുള്ള കാരണവും കണ്ടെത്തുമെന്ന് പൊലീസ് അറിയിച്ചു.