70 വർഷത്തെ ലിവ് ഇൻ റിലേഷൻഷിപ്പിന് ശേഷം വിവാഹം; വരന് വയസ് 95, വധു 90 കാരി

 
India

70 വർഷത്തെ ലിവ് ഇൻ റിലേഷൻഷിപ്പിന് ശേഷം വിവാഹം; വരന് വയസ് 95, വധു 90 കാരി

ഇരുവരും വിവാഹിതരാവാൻ തീരുമാനിച്ചപ്പോൾ പൂർണ പിന്തുണയോടെ മക്കളും കൊച്ചുമക്കളും കൂടെനിന്നു

Namitha Mohanan

ഗലന്ദർ: എഴുപതു വർഷത്തെ ലിവ് ഇൻ റിലേഷൻഷിപ്പിനുശേഷം വിവാഹിതരായ നവദമ്പതികളാണ് സമൂഹമാധ്യമത്തിലെ ഇപ്പോഴത്തെ വൈറൽ കണ്ടന്‍റ്. 95 വയസായ വരനും 90 ലെത്തിയ വധുവുമാണ് താരങ്ങൾ.

രാജസ്ഥാനിലെ ഗലന്ജർ സ്വദേശികളാണ് രമാഭായി കരാരിയും ഭാര്യ ജീവാലി ദേവിയും. ഇരുവരുടെയും 7 പതിറ്റാണ്ടു നീണ്ട ജീവിതത്തിൽ 8 മക്കളും പേരക്കുട്ടികളുമുണ്ട്.

ഇരുവരും വിവാഹിതരാവാൻ തീരുമാനിച്ചപ്പോൾ പൂർണ പിന്തുണയോടെ മക്കളും കൊച്ചുമക്കളും കൂടെനിന്നു. വിവാഹത്തിന്‍റെതായ എല്ലാ ചടങ്ങുകളും ഇവർ നടത്തി. ജൂൺ ഒന്നിന് ഹൽദി ചടങ്ങ് നടത്തി. ജൂൺ 4 നായിരുന്നു വിവാഹം. ഡാന്‍സും ഡിജെയും ഉള്‍പ്പെടെയായിരുന്നു വിവാഹത്തിനു മുന്നോടിയായുളള ബന്ദോളി ഘോഷയാത്ര.

ഗൾഫ് രാജ്യങ്ങളിലെ പ്രവാസി ഇന്ത്യക്കാർ ഭീതിയിൽ

വൈദ്യുതി നിരക്ക് കുറയുന്നു

"ട്രംപിന്‍റെ തനിനിറം പുറത്തായി", ആക്രമണത്തിൽ നിശിത വിമർശനവുമായി റഷ്യ

കേരള ബ്ലാസ്റ്റേഴ്സിന് ഹാട്രിക് തോൽവി

യുഎസ് - ഇസ്രയേൽ സംയുക്ത ആക്രമണം; ഇറാനിൽ 51 പെൺകുട്ടികൾ കൊല്ലപ്പെട്ടു