സത്യേന്ദർ ജെയിൻ 
India

രണ്ട് വർഷത്തിനൊടുവിൽ ഡൽഹി മുൻ മന്ത്രി സത്യേന്ദർ ജെയിന് ജാമ്യം

വിചാരണ ഇത് വരെ ആരംഭിച്ചിട്ടില്ലെന്നും 2 വർഷത്തോളമായി സത്യേന്ദർ ജെയിൻ ജയിലിൽ തുടരുകയാണെന്നതും പരിഗണിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്

Namitha Mohanan

ന്യൂഡൽഹി: ഡൽഹി മുൻ മന്ത്രിയും എഎപി നേതാവുമായ സത്യേന്ദർ ജെയിന് ജാമ്യം. 2 വർഷത്തെ ജയിൽ വാസത്തിനു ശേഷമാണ് സത്യേന്ദർ ജെയിന് ഡൽഹി റോസ് അവന്യൂ കോടതി ജാമ്യം അനുവദിക്കുന്നത്. 4 കമ്പനികളുടെ കള്ളപ്പണം സത്യേന്ദർ ജെയിൻ വെളിപ്പിച്ചെന്നു കാട്ടി 2022 മാർച്ചിലാണ് ഇഡി സത്യേന്ദർ ജെയിനെ കസ്റ്റഡിയിലെടുക്കുന്നത്.

വിചാരണ ഇത് വരെ ആരംഭിച്ചിട്ടില്ലെന്നും 2 വർഷത്തോളമായി സത്യേന്ദർ ജെയിൻ ജയിലിൽ തുടരുകയാണെന്നതും പരിഗണിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്. 50,000 രൂപയുടേയും 2 ആൾ ജാമ്യത്തിന്‍റേയും ബലത്തിലാണ് കോടതി സത്യേന്ദർ ജെയിനിന് ജാമ്യം അനുവദിച്ചത്.

രാഷ്ട്രപതിയുടെ ശബരിമല സന്ദർശനം; വിശദാംശങ്ങൾ പുറത്തു വിട്ട് പ്രോട്ടോക്കോൾ വിഭാഗം

മഹാരാഷ്ട്രയിൽ കൂട്ടത്തോടെ നക്സലുകൾ കീഴടങ്ങി

വെടിനിർത്തൽ കരാർ നിലവിൽ വന്നതിനു പിന്നാലെ പലസ്തീനികളെ ഇസ്രയേൽ വെടിവച്ച് കൊന്നു

ഇന്ത്യയിൽ എഐ ഹബ്ബ്; 1,500 കോടി ഡോളറിന്‍റെ നിക്ഷേപം പ്രഖ്യാപിച്ച് ഗൂഗിൾ

ബിജെപി അംഗത്വം സ്വീകരിച്ച് ഗായിക മൈഥിലി ഠാക്കൂർ