അഭിജീത് ദിപ്കെ

 
India

അഭിജീത് ദിപ്കെയുടെ ആളുകൾ ക്രൂരമായി മർദിച്ചു; ഡൽഹി പൊലീസിൽ പരാതി നൽകി ഇൻഫ്ലുവൻസർ

മഹാരാഷ്ട്രയിൽ‌ വച്ച് അഭിജീത് ദിപ്കെയുടെ ആളുകൾ തന്നെ മർദിച്ചുവെന്നാണ് ഇൻഫ്ലുവൻസറായ ഫൈസാൻ അൻസാരി പറയുന്നത്

Aswin AM

ന‍്യൂഡൽഹി: കോക്റോച്ച് ജനതാ പാർട്ടി സ്ഥാപക നേതാവ് അഭിജീത് ദിപ്കെയ്ക്കെതിരേ പരാതിയുമായി സോഷ‍്യൽ മീഡിയ ഇൻഫ്ലുവൻസർ. മഹാരാഷ്ട്രയിൽ‌ വച്ച് അഭിജീത് ദിപ്കെയുടെ ആളുകൾ തന്നെ മർദിച്ചുവെന്നാണ് ഇൻഫ്ലുവൻസറായ ഫൈസാൻ അൻസാരി പറയുന്നത്.

ഇക്കാര‍്യം ചൂണ്ടിക്കാട്ടി ഡൽഹി പൊലീസിന് പരാതി നൽ‌കിയിട്ടുണ്ട്. മഹാരാഷ്ട്രയിലെ പുനെയിലും ഔറംഗാബാദിലും വച്ചാണ് തനിക്ക് നേരെ ആക്രമണമുണ്ടായതെന്നാണ് ഇൻഫ്ലുവൻസർ ആരോപിക്കുന്നത്.

ആക്രമണത്തിനു പിന്നിൽ അഭിജീത് ദിപ്കെയാണെന്ന് വ‍്യക്തമായ തെളിവുണ്ടെന്നും അദ്ദേഹത്തെ അറസ്റ്റ് ചെയ്യണമെന്നുമാണ് ഫൈസാൻ അൻസാരിയുടെ ആവശ‍്യം. സ്വന്തം നേട്ടങ്ങൾക്കു വേണ്ടിയാണ് അഭിജീത് ദിപ്കെ പ്രവൃത്തിക്കുന്നതെന്നു പറഞ്ഞ ഫൈസാൻ ഡൽഹിയിൽ സമരം നടത്തിയ പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക്കിനെ കരുതൽ തടങ്കലിലാക്കിയ ഡൽ‌ഹി പൊലീസിന്‍റെ നടപടിയെ പ്രശംസിച്ചു.

ഗ്രീൻലാൻഡിന്‍റെ സുരക്ഷാ നിയന്ത്രണം ഏറ്റെടുത്തതായി ട്രംപ്; അടുത്തയാഴ്ച കരാർ ഒപ്പുവയ്ക്കുമെന്ന് ഡെൻമാർക്ക്

എച്ച്-1ബി വിസ: ഒരു ലക്ഷം ഡോളർ ഫീസ് ഒരു വർഷത്തേക്ക് കൂടി; പരിശോധന കർശനമാക്കാൻ യുഎസ്

പാലക്കാട് റെയ്ൽവേ സ്റ്റേഷനിൽ 51 കിലോ കഞ്ചാവ് പിടികൂടി

വീടിന് തീപിടിച്ച് എൽപിജി സിലിണ്ടർ പൊട്ടിത്തെറിച്ചു; ഒരാൾ മരിച്ചു

മാസപ്പടിക്കേസിൽ ഇഡിയുടെ റിപ്പോർട്ടിന്മേൽ അന്വേഷണം നടത്താം; സർക്കാരിന് എജിയുടെ നിയമോപദേശം