രാഹുൽ ഗാന്ധി, തേജസ്വി യാദവ്
ഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേ അധിക്ഷേപകരമായ പരമർശം നടത്തിയെന്ന കേസിൽ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കും തേജസ്വി യാദവിനും ബിഹാർ ജില്ലാ കോടതി സമൻസ് അയച്ചു.
നവംബർ 26ന് അഭിഭാഷകൻ മുഖേനയോ നേരിട്ടോ ഹാജരാകണമെന്നാണ് നിർദേശിച്ചിരിക്കുന്നത്. വോട്ടർ അധികാർ യാത്രക്കിടെ പ്രധാനമന്ത്രിക്കെതിരേ അധിക്ഷേപരമായ പരാമർശം നടത്തിയെന്നാണ് പരാതി.