ഭാഗ്യരാജ്

 
India

നടന്‍ ഭാഗ്യരാജ് അന്തരിച്ചു

മലയാളത്തില്‍ മിസ്റ്റര്‍ മരുമകന്‍ എന്ന ചിത്രത്തില്‍ പ്രധാനവേഷത്തില്‍ ഭാഗ്യരാജ് എത്തിയിരുന്നു

Sarath Nath MS

ചെന്നൈ: പ്രമുഖ തമിഴ് നടനും സംവിധായകനുമായ കെ. ഭാഗ്യരാജ് (73) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ചെന്നൈയില്‍ ശനിയാഴ്ചയായിരുന്നു അന്ത്യം.

മലയാളത്തില്‍ മിസ്റ്റര്‍ മരുമകന്‍ എന്ന ചിത്രത്തില്‍ പ്രധാനവേഷത്തില്‍ ഭാഗ്യരാജ് എത്തിയിരുന്നു. 1979ല്‍ പുറത്തിറങ്ങിയ 'സുവരില്ലാത ചിത്രങ്ങള്‍' ആണ് ഭാഗ്യരാജ് സംവിധാനം ചെയ്ത ആദ്യ ചിത്രം. മൗന ഗീതങ്ങള്‍, അന്ത ഏഴ് നാട്കള്‍, ഡാര്‍ലിങ് ഡാര്‍ലിങ് ഡാര്‍ലിങ്, മുന്താണെ മുടിച്ച്, ചിന്ന വീട്, എങ്ക ചിന്ന രാസ തുടങ്ങിയ നിരവധി ഹിറ്റ് സിനിമകള്‍ ഭാഗ്യരാജിന്റെ സംവിധാനത്തില്‍ പിറന്നതാണ്. അഞ്ചു പതിറ്റാണ്ടോളം നീണ്ട സിനിമ ജീവിതത്തില്‍ വിവിധ വിഷയങ്ങളില്‍ അദ്ദേഹം സിനിമകള്‍ സംവിധാനം ചെയ്തു.

നടന്‍, സംവിധായകന്‍ എന്നതിനു പുറമെ തിരക്കഥാകൃത്ത്, സംഗീത സംവിധായകന്‍, നിര്‍മാതാവ്, രാഷ്ട്രീയപ്രവര്‍ത്തകന്‍ എന്നിങ്ങനെ വിവിധ മേഖലകളിലും അദ്ദേഹം തിളങ്ങി. തെലുങ്ക്, ഹിന്ദി ചിത്രങ്ങളും ടെലിവിഷന്‍ പരമ്പരകളും അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. വിവിധ ഭാഷകളിലായി 75ലധികം സിനിമകളില്‍ അഭിനയിച്ച അദ്ദേഹം 25ലധികം ചിത്രങ്ങള്‍ സംവിധാനവും ചെയ്തു.

1953 ജനുവരി ഏഴിനു തമിഴ്‌നാട്ടിലെ ഈറോഡ് ജില്ലയിലെ ഗോപിചെട്ടിപാളയത്തിനു അടുത്തുള്ള വെള്ളന്‍കോയിലിലാണ് ഭാഗ്യരാജ് ജനിച്ചത്. പ്രമുഖ നടിയും മലയാളിയുമായ പൂര്‍ണിമ ജയറാം ആണ് ഭാര്യ. തമിഴ് നടന്‍ ശന്തനു ഭാഗ്യരാജ്, ശരണ്യ ഭാഗ്യരാജ് എന്നിവര്‍ മക്കളാണ്.

മുഖ്യമന്ത്രി ഒരാഴ്ച സെക്രട്ടേറിയറ്റിൽ സന്ദർശകരെ കാണില്ല

വന്ദേമാതരം വേണ്ട, സ്വാതന്ത്ര്യദിനത്തിൽ സ്കൂളുകളിൽ പാടുക ദേശീയ ഗാനം

പ്രളയ പ്രതിരോധത്തിന് കേരളം പുതിയ പദ്ധതി നടപ്പാക്കും; ഐഐടി സംഘം പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചു

ശുചിമുറിയും കഫെറ്റീരിയയും; വന്ദേഭാരതിനെ വെല്ലുന്ന കെഎസ്ആർടിസി എക്സിക്യൂട്ടീവ് ക്ലാസ്, ഞായറാഴ്ച മുതൽ ഓട്ടം തുടങ്ങും

പ്രതിരോധ മേഖലയ്ക്കായി അത്യാധുനിക ഉപകരണങ്ങൾ വികസിപ്പിച്ച് കെൽട്രോൺ