പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം 
India

ദുർമന്ത്രവാദിയെന്നാരോപിച്ച് അസമിൽ ആദിവാസി യുവതിയെ തീയിട്ടു കൊന്നു| Video

അസം: ദുർ മന്ത്രവാദം ചെയ്തുവെന്നാരോപിച്ച് അസമിൽ ആദിവാസി യുവതിയെ തീയിട്ടു കൊന്നതായി റിപ്പോർട്ട്. അസമിലെ സോണിത്പുർ ജില്ലയിലാണ് യുവതിയെ കൊലപ്പെടുത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് നാലു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. രണ്ടു പേർക്കു വേണ്ടിയുള്ള തെരച്ചിൽ തുടരുകയാണ്. സംഗീത കട്ടി എന്നു പേരുള്ള 30 വയസ്സുള്ള ആദിവാസി സ്ത്രീയാണ് കൊല്ലപ്പെട്ടത്. ഇവരുടെ അയൽക്കാരായ സൂരജ് ബാഗ്വാറും സുഹൃത്തുക്കളുമാണ് കൊലയ്ക്കു പിന്നിലെന്നാണ് പ്രാഥമിക നിഗമനം.

സംഗീതയും അയൽക്കാരുമായി പല കാര്യങ്ങളിലും അഭിപ്രായഭിന്നയും കലഹവും പതിവായിരുന്നു. സംഗീത ദുർമന്ത്രവാദം ചെയ്യുന്നുവെന്നും അയൽക്കാർ നിരന്തരമായി ആരോപിച്ചിരുന്നു.

ഞായറാഴ്ച വൈകിട്ട് സംഗീതയുടെ വീട്ടിൽ അതിക്രമിച്ചു കയറിയ സംഘം ഇവരുടെ ഭർത്താവിനെ കെട്ടിയിട്ടതിനു ശേഷം ആയുധങ്ങൾ കൊണ്ട് സംഗീതയെ മുറിപ്പെടുത്തുകയും പിന്നീട് തീയിട്ടു കൊലപ്പെടുത്തുകയായിരുന്നു. നാട്ടുകാർ ഇടപെട്ട് ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അന്വേഷണം തുടരുകയാണ്.

സ്വര്‍ണ വിലയില്‍ ഇടിവ്; പവന് ഒറ്റയടിക്ക് 200 രൂപ കുറഞ്ഞു

പക്ഷിപ്പനി; ആലപ്പുഴയിൽ ശനിയാഴ്ച 12,678 വളർത്തു പക്ഷികളെ കൊന്നൊടുക്കും

മഞ്ഞപ്പിത്തം പടർന്നു പിടിക്കുന്നു; പഞ്ചായത്ത് തലങ്ങളിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി

10 വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്; 4 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തതായി സൂചന

രാഹുൽ ജർമ്മനിയിലെത്തിയതായി സ്ഥിരീകരണം; സുഹൃത്ത് പൊലീസ് കസ്റ്റഡിയിൽ