ആഭ്യന്തര ഓഡിറ്റ് നടത്തി വിമാനങ്ങളുടെ പ്രവർത്തന ശേഷി പരിശോധിക്കാൻ എയർ ഇന്ത്യ

 
India

വിമാനങ്ങളുടെ പ്രവർത്തന ശേഷി പരിശോധിക്കാൻ എയർ ഇന്ത്യ ഓഡിറ്റ് നടത്തുന്നു

എയർ ഇന്ത്യ വിമാനാപകടത്തിൽ അന്വേഷണത്തിന് കേന്ദ്ര സർക്കാർ ഉന്നതതല സമിതി രൂപീകരിച്ചു

ന്യൂഡൽഹി: അഹമ്മദാബാദിൽ നടന്ന വിമാനാപകടത്തിന് പിന്നാലെ എല്ലാ വിമാനങ്ങളുടെയും പ്രവർത്തന ശേഷി പരിശോധിക്കാൻ എയർ ഇന്ത്യ. ആഭ്യന്തര ഓഡിറ്റ് നടത്തിയാവും പ്രവർത്തന ശേഷി പരിശോധിക്കുക. വിമാനങ്ങളുടെ മെയിന്‍റനൻസ് ഉറപ്പു വരുത്തുകയും ജീവനക്കാരുടെ പ്രവർത്തനം വിലയിരുത്തുകയും ചെയ്യും. എയർ ഇന്ത്യ ബോർഡ് മീറ്റിങ്ങിലാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടായത്.

അഹമ്മദാബാദ് വിമാനാപകടത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് എല്ലാ പിന്തുണയും നൽകാനും യോഗത്തിൽ തീരുമാനമായി. വിമാനാപകടത്തിന്‍റെ കാരണം കണ്ടെത്താൻ ടാറ്റാ ഗ്രൂപ്പ് സമാന്തര അന്വേഷണം നടത്തും. അന്വേഷണത്തോട് സഹകരിക്കുമെന്ന് എയർ ഇന്ത്യ ബോർഡും അറിയിച്ചു.

അതേസമയം, എയർഇന്ത്യ വിമാനാപകടത്തിൽ അന്വേഷണത്തിന് കേന്ദ്ര സർക്കാർ ഉന്നതതല സമിതിയും രൂപീകരിച്ചിട്ടുണ്ട്. സിവിൽ ഏവിയേഷൻ മന്ത്രാലയമാണ് ഇതു സംബന്ധിച്ച ഉത്തരവിറക്കിയത്.

അപകടകാരണം സമിതി പരിശോധിക്കും. ഭാവിയിൽ ഇത്തരം അപകടങ്ങളുണ്ടാകാതിരിക്കാൻ എന്തെല്ലാം ചെയ്യാനാവുമെന്നത് സംബന്ധിച്ച് സമിതി നിർദേശങ്ങൾ നൽകും. നിലവിലുള്ള സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമങ്ങളും (SOP) സുരക്ഷാ മർഗങ്ങളും പുനരവലോകനം ചെയ്യും.

കെട്ടിടാവശിഷ്ടങ്ങളുടെ അടിയില്‍ ആരുമില്ലെന്ന് മന്ത്രിമാര്‍ക്ക് വിവരം നല്‍കിയതു ഞാൻ: മെഡിക്കല്‍ കോളെജ് സൂപ്രണ്ട് ജയകുമാര്‍

ഗില്ലിന് ഇരട്ട സെഞ്ചുറി, ഇംഗ്ലണ്ടിന് 3 വിക്കറ്റ് നഷ്ടം; രണ്ടാം ടെസ്റ്റിൽ ഇന്ത്യക്കു പ്രതീക്ഷ

ശാരീരിക അസ്വസ്ഥത: മന്ത്രി വീണാ ജോര്‍ജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ബാങ്ക് ഉദ്യോഗസ്ഥയെ ജോലിക്കിടെ വെട്ടിക്കൊല്ലാൻ ശ്രമം; അക്രമി ആത്മഹത്യക്കു ശ്രമിച്ചു

സുരേഷ് ഗോപിയുടെ നിശബ്ദത ഉണ്ണുന്ന ചോറില്‍ മണ്ണിടുന്നതിന് തുല്യം: വേണുഗോപാല്‍