Air india express
ലഖ്നൗ: ഡൽഹി-ലഖ്നൗ വിമാനയാത്രയ്ക്കിടയിൽ അമേഠി എംഎൽഎയും യാത്രക്കാരനും തമ്മിൽ സംഘർഷം. എയർ ഇന്ത്യയുടെ AI-837 വിമാനത്തിലാണ് സംഭവം.
യാത്രക്കാരനായ സമദ് അലി ഫോണിൽ അസഭ്യ വാക്കുകൾ ഉപയോഗിച്ചതിനെ തുടർന്ന് ഉത്തർപ്രദേശിലെ അമേഠി എംഎൽഎ രാകേഷ് പ്രതാപ് സിങ് എതിർത്തതാണ് സംഘർഷത്തിന് ഇടയാക്കിയത്.
അപകീർത്തികരമായ വാക്കുകൾ ഉപയോഗിച്ച് മര്യാദയില്ലാതെ സംസാരിച്ചുവെന്നതിന്‍റെ പേരിൽ പ്രതാപ് സിങ് യാത്രക്കാരനെതിരേ സരോജിനി നഗറിലെ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. തുടർന്നുണ്ടായ അന്വേഷണത്തിൽ ഫത്തേപുർ സ്വദേശിയായ സമദ് അലിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.