അരവിന്ദ് കെജ്‌രിവാൾ

 
India

ഇൻസ്റ്റഗ്രാം അക്കൗണ്ടിന് നിയന്ത്രണം ഏർപ്പെടുത്തിയതെന്ന് അരവിന്ദ് കെജ്‌രിവാൾ

സംഭവത്തിൽ മെറ്റ വിശദീകരണം നൽകണമെന്നും കെജ്‌രിവാൾ ആവശ്യപ്പെട്ടു

Sarath Nath MS

ന്യൂഡൽഹി: ഇന്ത്യയിൽ തന്‍റെ സോഷ്യൽ മീഡിയ അക്കൗണ്ടിന് നിയന്ത്രണം ഏർപ്പെടുത്തിയെന്ന് ആരോപിച്ച് ആം ആദ്മി പാർട്ടി (എഎപി) ദേശീയ കൺവീനർ അരവിന്ദ് കെജ്‌രിവാൾ. തന്‍റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിന് നിയന്ത്രണം ഏർപ്പെടുത്തിയെന്നാണ് കെജ്‌രിവാൾ ഉന്നയിച്ചത്. സംഭവത്തിൽ മെറ്റ വിശദീകരണം നൽകണമെന്നും കെജ്‌രിവാൾ വ്യാഴാഴ്ച എക്സിൽ പങ്കുവച്ച കുറിപ്പിൽ ആവശ്യപ്പെട്ടു.

അക്കൗണ്ടിന് നിയന്ത്രണം ഏർപ്പെടുത്തിയത് സംബന്ധിച്ച് കമ്പനി അധികൃതർ യാതൊരു വിശദീകരണം നൽകിയിട്ടില്ലെന്ന് കെജ്‌‌രിവാൾ പറഞ്ഞു. ഇതുസംബന്ധിച്ച് ഇമെയിൽ അയച്ചെങ്കിലും മറുപടിയുണ്ടായില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അക്കൗണ്ട് ലഭ്യമല്ലാത്തതിന്‍റെ സ്ക്രീൻഷോട്ടുകളും കെജ്‌രിവാൾ പങ്കുവച്ചു.

കമ്പനിയുടെ ഭാഗത്തുനിന്നുള്ള മോശം സർവീസിനെയാണ് ഇത് കാണിക്കുന്നതെന്ന് കെജ്‌രിവാൾ കുറ്റപ്പെടുത്തി. പ്രധാനമന്ത്രിയുടെ മുൻപിൽ മുട്ടുമടക്കരുതെന്നും അല്ലെങ്കിൽ അദ്ദേഹം അദ്ദേഹത്തിന്‍റെ അക്കൗണ്ട് മാത്രമേ ഇന്ത്യയിൽ പ്രവർത്തിക്കാൻ നിങ്ങളെ അനുവദിക്കൂവെന്നും കെജ്‌രിവാൾ കൂട്ടിച്ചേർത്തു. അതേസമയം സംഭവത്തിൽ മെറ്റ ഇതുവരെ പ്രതികരിച്ചിട്ടില്ല.

കാർഗോ സേവനം തുടങ്ങാൻ കെഎസ്ആർടിസി

ആശുപത്രികൾക്കുവേണ്ടി ഗൂഗിൾ സെർച്ച് ചെയ്യുന്നവരെ ലക്ഷ്യമിട്ട് പുതിയ തട്ടിപ്പ്

ഹെലികോപ്റ്റർ കരാർ: ഇനി പറക്കുന്ന സമയത്തിനു മാത്രം പണം

പരിവാഹൻ പണിമുടക്കി; വാഹനങ്ങൾ ചെക്ക്പോസ്റ്റിൽ കുടുങ്ങി

ഗ്ലോബൽ നായർ ഉച്ചകോടി സമാപിച്ചു; മന്നത്ത് പദ്മനാഭന്‍റെ പ്രതിമ സ്ഥാപിക്കുമെന്ന് ഡൽഹി മുഖ്യമന്ത്രി