India

മദ്യനയ അഴിമതിക്കേസ്: സിസോദിയയുടെ സ്വത്ത് കണ്ടു കെട്ടി

കേസിലെ മറ്റു പ്രതികളായ അമൻദീപ് സിങ് ദാൽ‌, രാജേഷ് ജോഷി, ഗൗതം മൽഹോത്ര എന്നിവരുടെയെല്ലാം ചേർത്ത് 52.324 കോടി രൂപയുടെ സ്വത്താണ് കണ്ടു കെട്ടിയത്

MV Desk

ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ ഡൻഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ കോടികളുടെ സ്വത്ത് കണ്ടു കെട്ടി ഇഡി. മനീഷ് സിസോദിയ, ഭാര്യ ഭാര്യ സീമ എന്നിവർക്കു പുറമേ കേസിലെ മറ്റു പ്രതികളായ അമൻദീപ് സിങ് ദാൽ‌, രാജേഷ് ജോഷി, ഗൗതം മൽഹോത്ര എന്നിവരുടെയെല്ലാം ചേർത്ത് 52.324 കോടി രൂപയുടെ സ്വത്താണ് കണ്ടു കെട്ടിയത്.

മദ്യനയവുമായി ബന്ധപ്പെട്ട് സിബിഐ, ഇഡി കേസുകളിൽ ജാമ്യം നൽകണമെന്നാവശ്യപ്പെട്ട് സിസോദിയ സുപ്രീം കോടതിയെ സമീപിച്ചതിനു പിന്നാലെയാണ് സ്വത്ത് കണ്ടു കെട്ടിയത്. നിലവിൽ ഇഡിയുടെ ജുഡീഷ്യൽ കസ്റ്റഡിയിലാണ് സിസോദിയ.

"പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നു"; പേഴ്സണ‌ൽ സ്റ്റാഫ് വിവാദത്തിൽ വീണ്ടും മുഖ്യമന്ത്രി

ഐഎഎസ് തലപ്പത്ത് അഴിച്ചുപണി; ശ്രീറാമിനും രേണുവിനും മാറ്റം, മൂന്നു ജില്ലകളിൽ പുതിയ കലക്റ്റർമാർ

ജെഡി-യു പാർട്ടിയുടെ പേര് മാറ്റും; നിതീഷിന്‍റെ പേര് കൂട്ടിച്ചേർക്കാൻ ധാരണ

പവർകട്ട് ഒരാഴ്ചത്തേക്ക് ഒരേ സമയത്ത്; അലർട്ട് വന്നു തുടങ്ങി

ദിവസവും മൂന്നേകാൽ ലക്ഷം ടിൻ അരവണ; പ്ലാന്‍റിന്‍റെ ശേഷി വർധിപ്പിച്ചു