റീൽസിനായി 'മഹീന്ദ്ര ഥാർ' കടലിലിറക്കി കുടുങ്ങി 
India

റീൽസിനായി 'മഹീന്ദ്ര ഥാർ' കടലിലിറക്കി കുടുങ്ങി; യുവാക്കൾക്കെതിരേ കേസ്|Video

കടൽ ക്ഷോഭിച്ചു നിൽക്കുന്ന സമയത്തായിരുന്നു യുവാക്കളുടെ റീൽസ് ചിത്രീകരണം.

നീതു ചന്ദ്രൻ

അഹമ്മദാബാദ്: റീൽസ് എടുക്കാനായി 2 മഹീന്ദ്ര ഥാർ എസ് യുവികളുമായി കടലിലേക്കിറങ്ങിയ യുവാക്കൾക്കെതിരേ കേസ്. പ്രക്ഷുബ്ദമായ കടലിലേക്കാണ് യുവാക്കൾ രണ്ട് ഥാറുകൾ ഓടിച്ചിറക്കിയത്. പക്ഷേ ഇരു ഥാറുകളും അനക്കാനാകാത്ത വിധം കടലിൽ കുടുങ്ങിയതോടെയാണ് യുവാക്കൾ പ്രശ്നത്തിലായത്. ഗുജറാത്തിലെ മുദ്ര ബീച്ചിലാണ് സംഭവം.

കടൽ ക്ഷോഭിച്ചു നിൽക്കുന്ന സമയത്തായിരുന്നു യുവാക്കളുടെ റീൽസ് ചിത്രീകരണം.

കടലിൽ കുടുങ്ങിയ ഥാർ പിന്നീട് നാട്ടുകാരും പൊലീസും എത്തിയാണ് കയറ്റിയത്. പൊതുസ്ഥലത്ത് മോശമായി പെരുമാറിയതിന്‍റെ പേരിൽ രണ്ടു പേർക്കെതിരേ കച്ച് പൊലീസ് കേസെടുത്തു.

വരുന്നത് വിലക്കയറ്റത്തിന്‍റെ കാലം!

രാഹുൽ മാങ്കൂട്ടത്തിൽ കസ്റ്റഡിയിൽ ഇല്ല: പൊലീസ്

ഇന്ത്യയിൽ പുടിന് അന്താരാഷ്ട്ര കോടതിയുടെ വാറന്‍റ് പേടിക്കണ്ട

ഇന്ത്യയിലെ പ്രായം കുറഞ്ഞ ഗവർണർ; സ്വരാജ് കൗശൽ അന്തരിച്ചു

ലിഫ്റ്റടിച്ച് പോകുന്നത് അത്ര സേഫല്ല: മുന്നറിയിപ്പുമായി പൊലീസ്