വന്ദേ ഭാരത് എക്സ്പ്രസിൽ മോശം ഭക്ഷണം; IRCTC യ്ക്ക് 10 ലക്ഷം രൂപയും, കരാറുകാരന് 50 ലക്ഷം രൂപയും പിഴ

 

Representative image

India

വന്ദേ ഭാരതിൽ മോശം ഭക്ഷണം; IRCTCക്ക് 10 ലക്ഷം രൂപയും, കരാറുകാരന് 50 ലക്ഷം രൂപയും പിഴ

യാത്രക്കാരൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് റെയിൽവേ യുടെ നടപടി

Jisha P.O.

ന്യൂഡൽഹി: വന്ദേ ഭാരത് എക്സ്പ്രസിൽ മോശം ഭക്ഷണം വിളമ്പിയതിന് റെയിൽവേയുടെ തന്നെ കീഴിലുള്ള ഐആർസിടിസിക്ക് 10 റെയിൽവേ മന്ത്രാലയം 10 ലക്ഷം രൂപ പിഴ ചുമത്തി. ഭക്ഷണവിതരണം നടത്തിയ സ്വകാര്യ ഏജൻസിക്ക് 50 ലക്ഷം രൂപ പിഴ ചുമത്തുകയും കരാർ റദ്ദാക്കുകയും ചെയ്തു.

വന്ദേഭാരതിലെ ഭക്ഷണത്തിന്‍റെ ഗുണനിവാരത്തെ കുറിച്ച് യാത്രക്കാരൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇന്ത്യൻ റെയിൽവേ നടപടിയെടുത്തത്.

മാർച്ച് 15ന് പട്ന-ടാറ്റാനഗർ വന്ദേഭാരത് എക്സ്പ്രസിൽ വിളമ്പിയ ഭക്ഷണത്തെക്കുറിച്ചാണ് പരാതി. ഭക്ഷണം മോശമായതിനെ തുടർന്ന് യാത്രക്കാരൻ ഇതിന്‍റെ വീഡിയോ എടുക്കുകയും ഇത് അധികൃതർക്ക് അയച്ചുകൊടുക്കുകയുമായിരുന്നു.

തൃണമൂലിന്‍റെ ചിഹ്നം സംബന്ധിച്ച തർക്കം; അന്തിമ തീരുമാനമെടുക്കാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനോട് സുപ്രീം കോടതി

ട്രാഫിക് പിഴത്തുക അടയ്ക്കാത്തവരെ കുടുക്കാൻ വേറിട്ട നിർദ്ദേശവുമായി സുപ്രീം കോടതി

മദ്യപിച്ച് വാഹനമോടിച്ചു; യൂട്യൂബർ അശ്വന്ത് കോക്ക് കസ്റ്റഡിയിൽ

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പ്രവർത്തനം വ്യാപിപ്പിക്കുമെന്ന് സിജെപി

ഡൽഹിയിലെ ശൈത്യകാല മലിനീകരണം: ‘പിയുസി ഇല്ലെങ്കിൽ ഇന്ധനമില്ല’; 150 ഇലക്ട്രിക് ബസുകൾ കൂടി നിരത്തിലിറക്കും