പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി

 

File image

India

ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ ഹെലികോപ്റ്റർ അടിയന്തരമായി നിലത്തിറക്കി

ബംഗാളിലെ പുർബ മെഡിനിപുർ ജില്ലയിലെ കോലാഘട്ടിൽ ചൊവ്വാഴ്ചയാണ് സംഭവം

Sarath Nath MS

കൊൽക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ ഹെലികോപ്റ്റർ അടിയന്തരമായി നിലത്തിറക്കി. പ്രതികൂല കാലാവസ്ഥയെ തുടർന്നാണ് ഹെലികോപ്റ്റർ നിലത്തിറക്കിയത്. ബംഗാളിലെ പുർബ മെഡിനിപുർ ജില്ലയിലെ കോലാഘട്ടിൽ ചൊവ്വാഴ്ചയാണ് സംഭവം.

ഡംഡമിൽ നിന്ന് കേശ്പുരിലേക്ക് പോകുകയായിരുന്നു മുഖ്യമന്ത്രി. എന്നാൽ കാലാവാവസ്ഥ പ്രതികൂലമായതോടെ കോലാഘട്ടിന് സമീപത്തെ തുറന്ന പ്രദേശത്ത് പൈലറ്റ് ഹെലികോപ്റ്റർ അടിയന്തരമായി ഇറക്കുകയായിരുന്നു. സ്വാതന്ത്ര്യ സമരസേനാനിയായ ഖുദിറാം ബോസിന്‍റെ അനുസ്മരണ ചടങ്ങിൽ പങ്കെടുക്കാനാണ് മുഖ്യമന്ത്രി കേശ്പുരിലേക്ക് പുറപ്പെട്ടത്. ഹെലികോപ്റ്റർ യാത്ര തടസപ്പെട്ടതോടെ മുഖ്യമന്ത്രി റോഡ് മാർഗം കേശ്പുരിലേക്ക് യാത്ര തിരിച്ചു.

ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയുടെ ക്വാർട്ടർ ഫൈനൽ മഴ മുടക്കി

മാധ്യമ പ്രവർത്തകർ തിക്കും തിരക്കും കൂട്ടുന്നു; മുഖ്യമന്ത്രി വി.ഡി. സതീശന്‍റെ സുരക്ഷ കൂട്ടും

പ്രിയദർശിനി ബസിൽ പെൺകുട്ടിയെ അപമാനിച്ചെന്ന പരാതി; സസ്പെൻഷന് പിന്നാലെ കണ്ടക്റ്റർക്കെതിരേ കേസ് രജിസ്റ്റർ ചെയ്തു

മരിച്ചയാളുടെ അക്കൗണ്ടിൽ നിന്ന് 40 ലക്ഷം രൂപ തട്ടിയെടുത്തു; എസ്ബിഐ മുൻ മാനെജർക്ക് ഒരു വർഷം കഠിനതടവ്

പക്കോഡയ്ക്കൊപ്പം പച്ച ചട്ണി നൽകിയില്ല; കൂട്ടത്തല്ല്, നാലു പേർക്ക് പരുക്ക്|Video