വോട്ടർ പട്ടിക പരിഷ്ക്കരണം; 74 ലക്ഷം പേരെ കണ്ടെത്താൻ സഹായിക്കണമെന്ന് രാഷ്ട്രീയ പാർട്ടികളോടെ തെരഞ്ഞെടുപ്പ് കമ്മിഷൻ
പട്ന: ബിഹാറിലെ വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെടാൻ സാധ്യതയുള്ള 74 ലക്ഷത്തോളം വരുന്ന വോട്ടർമാരെ കണ്ടെത്താൻ സഹായിക്കണമെന്ന് രാഷ്ട്രീയ പാർട്ടികളോടെ ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മിഷൻ. എന്യൂമറേഷൻ ഫോമുകൾ പൂരിപ്പിച്ച് നൽകാൻ നാലു ദിവസം മാത്രം ശേഷിക്കെയാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ നീക്കം.
പത്രക്കുറിപ്പിലൂടെ തിങ്കളാഴ്ചയാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ ഇത്തരമൊരു ആവശ്യം മുന്നോട്ടുവച്ചത്. ഇതുവരെ 43.93 ലക്ഷം പേരെ കണ്ടെത്താനായിട്ടില്ലെന്നും കഴിഞ്ഞ മൂന്ന് ദിവസങ്ങളില്‍ മാത്രം ഏഴ് ലക്ഷത്തിലധികം പേരുടെ വർധനവാണ് ഉണ്ടായതെന്നും തെരഞ്ഞെടുപ്പു കമ്മിഷൻ അറിയിക്കുന്നു.
അവസാനമണിക്കൂറുകളിൽ രാഷ്ട്രീയ പാർട്ടികളെ വോട്ടർപട്ടിക പരിഷ്ക്കരണത്തിന് ഉൾപ്പെടുത്തിയതിൽ വ്യാപക വിമർശം ഉയരുന്നുണ്ട്. തെരഞ്ഞെടുപ്പു കമ്മിഷന്‍റെ പൂർണ പരാജയമാണിതെന്നാണ് ഉയരുന്ന പ്രധാന വിമർശനം.