India

തെലങ്കാനയിൽ കെമിക്കൽ ഫാക്‌ടറിയിൽ തീപിടിത്തം; 5 മരണം

ഹൈദരാബാദ്: തെലങ്കാനയിൽ സംഗറെഡ്ഡിയിലെ കെമിക്കൽ ഫാക്‌ടറിയലുണ്ടായ തീപിടുത്തതിൽ 5 പേർ മരിച്ചു. തീപിടിത്തത്തെതുടർന്ന് ഫാക്‌ടറിയിലെ റിയാക്‌ടറിലുണ്ടായ സ്ഫോടനത്തിലാണ് 5 പേർ കൊല്ലപ്പെട്ടതായുള്ള വിവരം. മരിച്ചവരിൽ ഫാക്‌ടറി മാനേജരും ഉൾപ്പെടുന്നതായാണ് വിവരം.

10 പേർക്ക് പരുക്കേറ്റിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. പത്തോളം പേര്‍ ഫാക്ടറിയില്‍ കുടുങ്ങി കിടക്കുന്നതായാണ് വിവരം.എസ്ബി ഓര്‍ഗാനിക്‌സ് ലിമിറ്റഡ് എന്ന ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയുടെ ഫാക്ടറിയിലാണ് അപകടമുണ്ടായിരിക്കുന്നത്.

കനത്ത മഴ: ഊട്ടിയിൽ റെയിൽപാളത്തിലേക്ക് മണ്ണിടിഞ്ഞ് വീണു, ട്രെയിൻ സർവീസ് റദ്ദാക്കി

ഗജരാജൻ പട്ടാമ്പി കർണൻ ചരിഞ്ഞു

കണ്ണൂരിൽ ബോംബ് നിർമാണത്തിനിടെ കൊല്ലപ്പെട്ടവർക്ക് സിപിഎമ്മിന്‍റെ സ്മാരകം

വിദേശയാത്ര നേരത്തെ അവസാനിപ്പിച്ച് മുഖ്യമന്ത്രിയും കുടുംബവും തിരിച്ചെത്തി

സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍; ഒറ്റയടിക്ക് കൂടിയത് 640 രൂപ