തമിഴ്നാട്ടിലെ പടക്ക നിർമാണശാലയിൽ പൊട്ടിത്തെറി; 22 പേർ മരിച്ചു

 
India

തമിഴ്നാട്ടിലെ പടക്ക നിർമാണശാലയിൽ പൊട്ടിത്തെറി; 22 പേർ മരിച്ചു|Video

അപകടം നടന്ന സമയത്ത് മുപ്പതിലധികം പേർ പടക്കനിർമാണ ശാലയിൽ ഉണ്ടായിരുന്നതായാണ് നിഗമനം.

നീതു ചന്ദ്രൻ

ചെന്നൈ: തമിഴ്നാട്ടിലെ പടക്കനിർമാണ ശാലയിലുണ്ടായ പൊട്ടിത്തെറിയിൽ 22 പേർക്ക് ദാരുണാന്ത്യം. പത്തിലധികം പേർക്ക് പരുക്കേറ്റിട്ടുണ്ട്. വിരുദുനഗറിലെ കട്ടനാർപട്ടിയിലുള്ള വനജ പടക്കനിർമാണ ശാലയിലാണ് പൊട്ടിത്തെറിയുണ്ടായത്.

സ്ഫോടനത്തിൽ കെട്ടിടത്തിലെ നാലു മുറികളും തകർന്നു. മൃതദേഹങ്ങൾ ചിന്നിച്ചിതറിയ നിലയിലാണ്.

സാധാരണ പടക്കനിർമാണ ശാലയ്ക്ക് ഞായറാഴ്ച അവധി നൽകുകയാണ് പതിവ്. ഏപ്രിൽ 23ന് തമിഴ്നാട്ടിൽ തെരഞ്ഞെടുപ്പായിരുന്നതിനാൽ അവധി നൽകേണ്ടതിനാലാണ് ഞായറാഴ്ച തുറന്നു പ്രവർത്തിച്ചത്.

മംഗളൂരു റെയ്ൽവേ സ്റ്റേഷൻ മൈസൂരു ഡിവിഷനിലേക്ക് തന്നെ; തീരുമാനത്തിൽ മാറ്റമില്ലെന്ന് വ്യക്തമാക്കി കേന്ദ്ര റെയ്ൽവേ മന്ത്രി

പ്രായപൂർത്തിയാകാത്ത പെൺകുട്ടി കള്ള് കുടിച്ച് കുഴഞ്ഞു വീണു; ഷാപ്പ് ജീവനക്കാരനെതിരേ കേസ്

യുഎഇ പ്രധാനമന്ത്രിയുടെ സഹോദരൻ അന്തരിച്ചു; ദുബായിൽ 10 ദിവസം ദുഃഖാചരണം

ഇൻഫ്ലുവൻസറെ ചവിട്ടി മൂലയ്ക്കിട്ട് റോബോട്ട്; ആദ്യ റോബോട്ട്- മനുഷ്യ പോരാട്ടം|Video

അയോധ്യ രാമക്ഷേത്ര കൊള്ള സിസിടിവിയിൽ പതിഞ്ഞത് 105 തവണ; എസ്ഐടി റിപ്പോർട്ട് സുപ്രീം കോടതിയിൽ