India

പഴനി ക്ഷേത്ര കവാടത്തിലെ ബോർഡ് പുന:സ്ഥാപിക്കണം: ഹൈക്കോടതി

ക്ഷേ​​ത്ര​​ത്തി​​ല്‍ ഹി​​ന്ദു​​ക്ക​​ള്‍ക്ക് മാ​​ത്രം പ്ര​​വേ​​ശ​​നം

മ​​ധു​​ര: പ​​ഴ​​നി ദ​​ണ്ഡാ​​യു​​ധ​​പാ​​ണി സ്വാ​​മി ക്ഷേ​​ത്ര​​ത്തി​​ല്‍ "ഹി​​ന്ദു​​ക്ക​​ള്‍ക്ക് മാ​​ത്രം പ്ര​​വേ​​ശ​​നം' എ​​ന്നെ​​ഴു​​തി​​യ ബോ​​ര്‍ഡ് പു​​നഃ​​സ്ഥാ​​പി​​ക്കാ​​ന്‍ മ​​ദ്രാ​​സ് ഹൈ​​ക്കോ​​ട​​തി​​യു​​ടെ മ​​ധു​​ര ബെ​​ഞ്ച് ത​​മി​​ഴ്നാ​​ട് സ​​ര്‍ക്കാ​​രി​​ന്‍റെ ഹി​​ന്ദു റി​​ലീ​​ജി​​യ​​സ് ആ​​ന്‍ഡ് എ​​ന്‍ഡോ​​വ്മെ​​ന്‍റ് വ​​കു​​പ്പി​​നോ​​ട് ആ​​വ​​ശ്യ​​പ്പെ​​ട്ടു.

ക്ഷേ​​ത്ര​​ദ​​ര്‍ശ​​ന​​ത്തി​​ന് എ​​ന്ന പേ​​രി​​ലെ​​ത്തി​​യ ഒ​​രു മു​​സ്‌​​ലിം കു​​ടും​​ബ​​ത്തി​​ന്‍റെ പ​​രാ​​തി​​യു​​ടെ പേ​​രി​​ല്‍ സ​​ര്‍ക്കാ​​ര്‍ ഈ ​​ബോ​​ര്‍ഡ് എ​​ടു​​ത്തു​​മാ​​റ്റി​​യ​​ത് വ​​ലി​​യ വി​​വാ​​ദം സൃ​​ഷ്ടി​​ച്ചി​​രു​​ന്നു.

ക്ഷേ​​ത്ര​​ത്തി​​ല്‍ സ​​ര്‍ക്കാ​​ര്‍ ന​​ട​​ത്തി​​യ ക​​ട​​ന്നു​​ക​​യ​​റ്റം ചോ​​ദ്യം ചെ​​യ്ത് ഒ​​രു ഭ​​ക്ത​​ന്‍ സ​​മ​​ര്‍പ്പി​​ച്ച പൊ​​തു​​താ​​ത്പ​​ര്യ ഹ​​ര്‍ജി​​യി​​ലാ​​ണ് ഹൈ​​ക്കോ​​ട​​തി വി​​ധി. സ​​ര്‍ക്കാ​​രി​​ന്‍റെ ഇ​​ത്ത​​രം നീ​​ക്ക​​ങ്ങ​​ള്‍ അ​​നാ​​വ​​ശ്യ വി​​വാ​​ദ​​ങ്ങ​​ള്‍ സൃ​​ഷ്ടി​​ക്കു​​മെ​​ന്ന് കോ​​ട​​തി ചൂ​​ണ്ടി​​ക്കാ​​ട്ടി. നോ​​ട്ടീ​​സ് ബോ​​ര്‍ഡ് അ​​തേ സ്ഥ​​ല​​ത്ത് ത​​ന്നെ സ്ഥാ​​പി​​ക്ക​​ണം- കോ​​ട​​തി ഉ​​ത്ത​​ര​​വി​​ട്ടു.

ക​​ഴി​​ഞ്ഞ മാ​​സം അ​​വ​​സാ​​ന​​മാ​​ണ് ബു​​ര്‍ഖ ധ​​രി​​ച്ച സ്ത്രീ​​ക​​ള​​ട​​ക്കം ഒ​​രു സം​​ഘം ആ​​ളു​​ക​​ള്‍ ക്ഷേ​​ത്ര​​ത്തി​​ലെ​​ത്തി​​യ​​ത്. പ​​ഴ​​നി മ​​ല ക​​യ​​റാ​​ൻ അ​​നു​​മ​​തി ല​​ഭി​​ക്കാ​​ത്ത​​തി​​നെ​​ത്തു​​ട​​ര്‍ന്ന് ഇ​​വ​​ര്‍ ക്ഷേ​​ത്ര ജീ​​വ​​ന​​ക്കാ​​രു​​മാ​​യി ത​​ര്‍ക്ക​​ത്തി​​ലേ​​ര്‍പ്പെ​​ട്ടു. തു​​ട​​ര്‍ന്ന് സ​​ര്‍ക്കാ​​ര്‍ നി​​യ​​ന്ത്ര​​ണ​​ത്തി​​ലു​​ള്ള അ​​ഡ്മി​​നി​​സ്‌​​ട്രേ​​റ്റി​​വ് ഓ​​ഫി​​സി​​ലെ ഉ​​ദ്യോ​​ഗ​​സ്ഥ​​ര്‍ "ഹി​​ന്ദു​​ക്ക​​ള്‍ക്ക് മാ​​ത്രം പ്ര​​വേ​​ശ​​നം' എ​​ന്ന ബോ​​ര്‍ഡ് നീ​​ക്കു​​ക​​യാ​​യി​​രു​​ന്നു.

മുൻ മന്ത്രി സി.വി. പത്മരാജൻ അന്തരിച്ചു

അഞ്ചു വയസുകാരിയെ കൊന്നു, മൃതദേഹത്തിനരികിൽ കാമുകനൊപ്പം ലൈംഗികബന്ധം; യുപിയിൽ അമ്മ‍യുടെ കൊടും ക്രൂരത

ചർച്ച പരാജയം; 22 മുതൽ സംസ്ഥാനത്ത് അനിശ്ചിതകാല സ്വകാര്യ ബസ് പണിമുടക്ക്

കൊല്ലത്ത് 4 കുട്ടികൾക്ക് എച്ച്1എൻ1 സ്ഥിരീകരിച്ചു; ആരോഗ്യ വകുപ്പിന്‍റെ ജാഗ്രത നിര്‍ദേശം

ലാൻഡിങ്ങിനിടെ റൺവേയിൽ നിന്നും തെന്നിമാറി ഇൻഡിഗോ വിമാനം; വൻ അപകടം ഒഴിവായത് തലനാരിഴയ്ക്ക്