പ്രഗ്യ സിങ്
ഭോപ്പാൽ: പെൺമക്കളോട് രക്ഷിതാക്കൾ അഹിന്ദുക്കളുടെ വീട് സന്ദർശിക്കരുതെന്ന് നിഷ്കർഷിക്കണമെന്നും അതു തെറ്റിച്ചാൽ കാല് തല്ലിയൊടിക്കണമെന്നും ഭോപ്പാൽ എംപി പ്രദ്യ സഇങ് താക്കൂർ.ഭോപ്പാലിലെ ഒരു മതപരമായ പരിപാടിയിൽ പങ്കെടുക്കുന്നതിനിടെയാണ് വിവാദ പ്രസ്താവന നടത്തിയത്. മാനസികമായി ശക്തരാകുക, നിങ്ങളുടെ പെൺമക്കൾ നിങ്ങളോട് അനുസരണക്കേട് കാണിക്കാത്ത വിധം ശക്തരാകുക, ഇനിയൊരു പക്ഷേ അഹിന്ദുക്കളുടെ വീടുകളിൽ പോകുകയാണെങ്കിൽ മറിച്ച് ചിന്തിക്കാതെ കാല് ഒടിക്കുക. മൂല്യങ്ങൾക്ക് വില കൊടുക്കാത്തവരും സ്വന്തം മാതാപിതാക്കളെ അനുസരിക്കാത്തവരും ശിക്ഷയ്ക്ക് അർഹരാണ്. മക്കളുടെ ക്ഷേമത്തിലായി നിങ്ങൾക്ക് അവരെ അടിക്കേണ്ടി വന്നാൽ അതിൽ നിന്ന് പിന്തിരിയാതിരിക്കുക. എന്നാണ് പ്രഗ്യയുടെ പ്രസ്താവന. ഫെയ്സ്ബുക്കിൽ അപ് ലോഡ് ചെയ്തിരിക്കുന്ന വിഡിയോ വലിയ രീതിയിൽ പ്രചരിക്കപ്പെടുന്നുണ്ട്.
മൂല്യങ്ങൾ പിന്തുടരാൻ മടിക്കുന്ന, രക്ഷിതാക്കൾ പറയുന്നത് കേൾക്കാത്ത, മുതിർന്നവരെ ബഹുമാനിക്കാത്ത അത്തരം പെൺകുട്ടികൾ വീട്ടിൽ നിന്ന് ഓടിപ്പോകാൻ തയാറെടുക്കുകയായിരിക്കും.
അവരെ കൂടുതൽ ശ്രദ്ധിക്കുക. അവരെ നിങ്ങളുടെ വീട്ടിൽ നിന്ന് പുറത്തു വിടാതിരിക്കുക, തല്ലിയിച്ചാണെങ്കിലും അവരെ തടയുക, സ്നേഹത്തിനോ ശകാരിച്ചോ അവരോട് കാര്യങ്ങൾ വിശദീകരിക്കുക എന്നും പ്രഗ്യ പറഞ്ഞിട്ടുണ്ട്.
പ്രഗ്യയും ബിജെപിയും വെറുപ്പും വിദ്വേഷവും പരത്തുകയാണെന്ന് കോൺഗ്രസ് വിമർശിച്ചിട്ടുണ്ട്.