താൻ എന്നും പാർലമെന്‍റിൽ വരുമായിരുന്നു എന്ന് അമിത് ഷാ.

 

MV Graphics

India

''ഞാൻ എന്നും വരുമായിരുന്നു, നിങ്ങൾ കാണാത്തതാ'', പ്ലേറ്റ് മറിച്ച് അമിത് ഷാ

പാർലമെന്‍റിൽ നിന്ന് ഒളിച്ചോടുന്നത് താനല്ല, പ്രതിപക്ഷമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ; സമ്മേളനം കഴിഞ്ഞപ്പോൾ മറുപടി പറയാനും സന്നദ്ധൻ!

MV Desk

ന്യൂഡൽഹി: തന്നെ കാണാനില്ലെന്നും പാർലമെന്‍റിൽ നിന്ന് ഒളിച്ചോടിയെന്നുമുള്ള പ്രതിപക്ഷ ആരോപണങ്ങൾക്ക് മറുപടിയുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സമ്മേളനം തുടങ്ങിയതു മുതൽ എല്ലാ ദിവസവും താൻ പാർലമെന്‍റിൽ വരുന്നുണ്ടെന്നും, എന്നാൽ പ്രതിപക്ഷ ബഹളം കാരണം സഭ തടസപ്പെടുന്നതിനാൽ തന്‍റെ ചേംബറിൽ ഇരിക്കുകയാണ് പതിവെന്നുമാണ് വിശദീകരണം.

വിദ്യാർത്ഥി പ്രക്ഷോഭങ്ങളും നീറ്റ് പരീക്ഷാ വിവാദങ്ങളും ചർച്ച ചെയ്യാൻ സർക്കാർ തയാറാണെന്നും, ധൈര്യമുണ്ടെങ്കിൽ ഉച്ചയ്ക്ക് രണ്ട് മണിക്കകം ലോക്സഭാ സ്പീക്കർക്ക് നോട്ടീസ് നൽകി ചർച്ച നടത്തട്ടെയെന്നും അദ്ദേഹം വെല്ലുവിളിച്ചു. ഉച്ച കഴിഞ്ഞ് മൂന്ന് മണി മുതൽ അടുത്ത ദിവസം മൂന്നു മണി വരെ സഭയിലിരുന്ന് ഏതു ചോദ്യത്തിനും മറുപടി പറയാൻ തയാറാണെന്നും അമിത് ഷാ പ്രഖ്യാപിച്ചു.

ഡൽഹിയിൽ പ്രക്ഷോഭം നടത്തിയ വിദ്യാർഥികൾക്കെതിരേ പൊലീസ് പെല്ലറ്റ് ഗണ്ണും ആണി തറച്ച ലാത്തിയും പ്രയോഗിക്കാൻ ആരാണ് അനുമതി നൽകിയതെന്ന് അമിത് ഷാ വിശദീകരിക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിപക്ഷം ഇത്രയും ദിവസം ബഹളം തുടർന്നത്. ഇതെത്തുടർന്നാണ് ആഭ്യന്തര മന്ത്രിയെ കാണാനില്ലെന്നും ഒളിച്ചോടിയെന്നുമെല്ലാം പ്രതിപക്ഷ നേതാക്കൾ പരിഹസിച്ചത്. സമ്മേളനം പൂർത്തിയാകുന്ന ദിവസം വരെ ഇതിനു പുറത്തു വച്ചു പോലും മറുപടി പറയാതെ മാറിനിന്ന ശേഷമാണ് അമിത് ഷാ ഇപ്പോൾ വെല്ലുവിളിയുമായി രംഗത്തെത്തിയിരിക്കുന്നത്.

പാർലമെന്‍റ് ഹൗസ് കോംപ്ലക്സിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ഷാ തന്‍റെ പുതിയ സിദ്ധാന്തം അവതരിപ്പിച്ചത്. ''പാർലമെന്‍റ് സമ്മേളിക്കാൻ പ്രതിപക്ഷം അനുവദിക്കുന്നില്ല പിന്നെ ഞാൻ അകത്തുപോയിരുന്ന് എന്ത് കാട്ടാനാണ്?'' - ഷാ ചോദിക്കുന്നു.

ചർച്ച വേണോ അതോ പാർലമെന്‍റിൽ ബഹളം വച്ച് സമയം കളയണോ എന്ന് ഇനി പ്രതിപക്ഷമാണു തീരുമാനിക്കേണ്ടതെന്നും അമിത് ഷാ പറഞ്ഞു.

പാർലമെന്‍റ് ഹൗസ് കോംപ്ലക്സിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ഷാ തന്‍റെ പുതിയ സിദ്ധാന്തം അവതരിപ്പിച്ചത്. ''പാർലമെന്‍റ് സമ്മേളിക്കാൻ പ്രതിപക്ഷം അനുവദിക്കുന്നില്ല പിന്നെ ഞാൻ അകത്തുപോയിരുന്ന് എന്ത് കാട്ടാനാണ്?'' - ഷാ ചോദിക്കുന്നു.

ചർച്ച വേണോ അതോ പാർലമെന്‍റിൽ ബഹളം വച്ച് സമയം കളയണോ എന്ന് ഇനി പ്രതിപക്ഷമാണു തീരുമാനിക്കേണ്ടതെന്നും അമിത് ഷാ പറഞ്ഞു.

നീലക്കുറിഞ്ഞി കാണാനെത്തിയപ്പോൾ കുരിശിന് മുകളിൽ കയറി ഫോട്ടോ എടുത്ത സംഭവം; നാല് പേർ അറസ്റ്റിൽ

യുഎസ് ആക്രമണത്തിൽ നിന്ന് ഇറാന്‍ പരമോന്നത നേതാവ് മുജ്തബ ഖമനേയി രക്ഷപ്പെട്ടതിനെക്കുറിച്ച് വെളിപ്പെടുത്തൽ

ഓൾ കേരള കാറ്ററിങ് അസോസിയേഷൻ സംസ്ഥാന സമ്മേളനം തിങ്കളാഴ്ച മുതൽ കോട്ടയത്ത്

അസമിൽ അശുതോഷ് റങ്ക ഉൾപ്പെടെ 40 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തെന്ന് സിജെപി

സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന നവജാത ശിശുക്കൾക്ക് ഒരു ഗ്രാം സ്വർണ മോതിരം; പദ്ധതി ഉദ്ഘാടനം ചെയ്യാനൊരുങ്ങി വിജയ്