വിമാനം പറത്താനിരുന്ന പൈലറ്റ് ട്രാഫിക്കിൽ കുരുങ്ങി, സുമിത് എത്തിയത് അവസാന മണിക്കൂറിൽ

 
India

വിമാനം പറത്താനിരുന്ന പൈലറ്റ് ട്രാഫിക്കിൽ കുരുങ്ങി, സുമിത് എത്തിയത് അവസാന മണിക്കൂറിൽ

സുമിത് കപൂറിന് 16,000 മണിക്കൂറോളം വിമാനം പറത്തിയുള്ള അനുഭവ പരിചയമുണ്ട്

Manju Soman

മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ ഉൾപ്പെടെ അഞ്ചു പേരുടെ മരണത്തിന് ഇടയാക്കിയ വിമാന അപകടത്തിൽ വിമാനം പറത്താൻ കമ്പനി നിശ്ചയിച്ചിരുന്നത് മറ്റൊരു പൈലറ്റിനെ. യാത്ര ആരംഭിക്കാനുള്ള അവസാന മണിക്കൂറുകളിലാണ് സുമിത് കപൂറിനെ വിമാനം പറത്താൻ നിയോഗിച്ചതെന്നാണ് വിവരം.

മുംബൈയിൽനിന്നും വിമാനം പറത്തേണ്ടിയിരുന്ന പൈലറ്റ് നഗരത്തിലെ ഗതാഗത കുരുക്കിൽപ്പെട്ട് എത്താൻ വൈകിയതോടെയാണ് സുമിത് കപൂർ നിയോഗിക്കപ്പെട്ടത് എന്നാണ് അദ്ദേഹത്തിന്‍റെ സുഹൃത്തുക്കൾ പറയുന്നത്. വിമാനം ലാൻഡ് ചെയ്തപ്പോൾ പൈലറ്റിനു സംഭവിച്ച പിഴവാണ് അപകട കാരണമെന്നുള്ള റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. എന്നാൽ സുമിത് കപൂറിന് 16,000 മണിക്കൂറോളം വിമാനം പറത്തിയുള്ള അനുഭവ പരിചയമുണ്ടെന്നും തെറ്റ് സംഭവിക്കാനുള്ള സാധ്യത വളരെ കുറവാണെന്നുമാണ് സുഹൃത്തുക്കൾ പറയുന്നത്.

സഹാറ, ജെറ്റ് എയർവേയ്സുകളിൽ സുമിത് കപൂർ പൈലറ്റായി ജോലി ചെയ്തിട്ടുണ്ട്. അപകടത്തിനു കുറച്ചു ദിവസങ്ങൾക്കു മുൻപാണ് അദ്ദേഹം ഹോങ്കോങ്ങിൽ നിന്ന് മടങ്ങിവന്നത്. പ്രാദേശിക തെരഞ്ഞെടുപ്പ് റാലികൾക്കായി മുംബൈയിൽ നിന്ന് സ്വന്തം നാടായ ബാരാമതിയിലേക്ക് അജിത് പവാർ പോകുന്നതിനിടെയാണ് അപകടമുണ്ടായത്. അപകടത്തിൽ സുമിത് കപൂറും സഹപൈലറ്റ് ശാംഭവി പഥകും മരിച്ചു.

ശബരിമല സ്വർണക്കൊള്ള; നടൻ ജയറാമിന്‍റെ മൊഴിയെടുത്തു

സ്വർണവിലയിൽ 5,000 ത്തിലധികം രൂപയുടെ ഇടിവ്; ഒരു പവൻ വാങ്ങാൻ എത്ര കൊടുക്കണം!

പി.ടി. ഉഷയുടെ ഭർ‌ത്താവ് വി. ശ്രീനിവാസൻ അന്തരിച്ചു

തർക്കത്തിനിടെ പോയി ചാകാൻ പറയുന്നത് അത്മഹത്യ പ്രേരണയല്ല, യുവതിയും മകളും ജീവനൊടുക്കിയതിൽ കാമുകനെ വെറുതെവിട്ടു

"അമ്മയുടെ വിവാഹേതരബന്ധം കാരണം ബുദ്ധിമുട്ടുന്നു", പരാതിയുമായി മക്കൾ