Arvind Kejriwal file
India

മദ്യനയ അഴിമതിക്കേസ്: സിബിഐ അരവിന്ദ് കെജ്രിവാളിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി

ഇഡിയുടെ ഹർജിയുടെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി വിചാരണ കോടതി അനുവദിച്ച ജാമ്യം സ്റ്റേ ചെയ്തത്

Namitha Mohanan

ന്യൂഡൽഹി: മദ്യനയ അഴിമതി കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി സിബിഐ. ഇക്കാര്യം സിബിഐ റോസ് അവന്യു കോടതിയെ അറിയിച്ചു. വിചാരണ കോടതി അനുവദിച്ച ജാമ്യം ഡല്ഡഹി ഹൈക്കോടതി സ്റ്റേ ചെയ്തതുമായി ബന്ധപ്പെട്ട കെജ്‌രിവാളിന്‍റെ ഹർജി സുപ്രീകോടതി പരിഗണിക്കാനിരിക്കെയാണ് സിബിഐയുടെ അറസ്റ്റ്.

ഇഡിയുടെ ഹർജിയുടെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി വിചാരണ കോടതി അനുവദിച്ച ജാമ്യം സ്റ്റേ ചെയ്തത്. കേസിൽ ഇഡിയുടെ വാദം കൂടുതലായി കേൾക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഇതിനെതിരേയാണ് കെജ്‌രിവാൾ സുപ്രിംകോടതിയെ സമീപിച്ചത്. എന്നാൽ ഹൈക്കോടതിയുടെ നിലപാടറിയട്ടെയെന്നായിരുന്നു സുപ്രീംകോടതിയുടെ വാദം. തുടർന്ന് ഇന്ന് കേസി വീണ്ടും പരിഗണിക്കും.

ടാറ്റ സൺസ് ചെയർമാനായി എൻ. ചന്ദ്രശേഖരൻ അഞ്ച് വർഷം കൂടി തുടരും; നോയൽ ടാറ്റയ്ക്ക് തിരിച്ചടി

ഡൽഹി സർവകലാശാല വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പ് വെള്ളിയാഴ്ച: എബിവിപി, എൻഎസ്‌യുഐ, ഇടത് സഖ്യം നേർക്കുനേർ

കോലിക്ക് ശേഷം മൂന്നാം നമ്പറിൽ ചെന്നൈ സൂപ്പർ കിങ്സ് താരം; പുതിയ പ്ലാനുമായി ബിസിസിഐ

പ്രീതി സിന്‍റ മുതൽ പ്രിയദർശൻ വരെ; കേന്ദ്ര സെൻസർ ബോർഡിലെ പുതിയ 18 അംഗങ്ങൾ ആരൊക്കെ എന്നറിയാം

"നിങ്ങൾ ആരാണ്? പൊലീസിന് എവിടെയും കയറാം": റിപ്പോർട്ടർ ചാനലിലെ റെയ്ഡിൽ സുരേഷ് ഗോപി