രാജ്യത്തെ സെന്‍സസ് നടപടികൾ 2025ൽ ആരംഭിച്ചേക്കുമെന്ന് റിപ്പോർട്ട്  
India

രാജ്യത്തെ സെന്‍സസ് നടപടികൾ 2025ൽ ആരംഭിച്ചേക്കുമെന്ന് റിപ്പോർട്ട്

ജാതി സെൻസസ് ഉണ്ടാകില്ലെന്നാണ് സൂചന

Ardra Gopakumar

ന്യൂഡല്‍ഹി: രാജ്യത്തെ ജനസംഖ്യ ഔദ്യോഗികമായി നിര്‍ണയിക്കാനുള്ള സെന്‍സസ് നടപടികൾ കേന്ദ്രസർക്കാർ 2025ൽ ആരംഭിച്ചേക്കുമെന്ന് റിപ്പോർട്ട്. അതേസമയം ജാതി സെൻസസ് ഉണ്ടാകില്ലെന്നാണ് സൂചന.

2026 ൽ സെൻസസ് റിപ്പോർട്ട് പ്രസിദ്ധീകരിക്കാനാണ് നീക്കം. 2021-ല്‍ നടക്കേണ്ടിയിരുന്ന സെന്‍സസാണ് 4 വര്‍ഷം വൈകി ആരംഭിക്കുന്നത്. കൊവിഡ് അടുക്കമുള്ള പ്രതിസന്ധികളാണ് സെൻസസ് വൈകാൻ കാരണമായതെന്നാണ് റിപ്പോർട്ട്. അതിനാൽ തന്നെ 2011 ലെ സെൻസ് റിപ്പോർട്ടിലെ വിവരങ്ങളെയാണ് ഇപ്പോഴും ആശ്രയിക്കുന്നത്.

സെന്‍സസ് ഡാറ്റ പുറത്തു വിട്ടാൽ പിന്നാലെ ലോക്‌സഭാ മണ്ഡലങ്ങളുടെ പുനര്‍നിര്‍ണയവുമുണ്ടാകും. ഇത് 2028-ഓടെ പൂര്‍ത്തിയാകുമെന്നും കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

ഇത്തവണയും ജാതി സെൻസസ് ഉണ്ടാകില്ലെന്നാണ് വിവരം. മതം അടിസ്ഥാനപ്പെടുത്താനുള്ള കോളം ഉണ്ടാകുമെങ്കിലും ജാതി രേഖപ്പെടുത്തുകയില്ല. 2026 ൽ സെൻസസ് റിപ്പോർട്ട് പ്രസിദ്ധീകരിക്കും. എൻഡിഎയിലെ ഘടകകക്ഷികൾ ഉൾപ്പെടെ ജാതി സെൻസസ് വേണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു. ജാതി സെൻസസ് നടത്താതെ ഒബിസി, പിന്നാക്ക വിഭാ​ഗക്കാരെ കേന്ദ്രസർക്കാർ വീണ്ടും ചതിക്കുകയാണെന്ന് കോൺ​ഗ്രസ് വിമർശിച്ചു.

അതേസമയം സര്‍ക്കാര്‍ ഇക്കാര്യത്തിൽ ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിക്കുകയോ സെന്‍സസ് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിടുകയോ ചെയ്തിട്ടില്ല.

കാർഗോ സേവനം തുടങ്ങാൻ കെഎസ്ആർടിസി

ആശുപത്രികൾക്കുവേണ്ടി ഗൂഗിൾ സെർച്ച് ചെയ്യുന്നവരെ ലക്ഷ്യമിട്ട് പുതിയ തട്ടിപ്പ്

ഹെലികോപ്റ്റർ കരാർ: ഇനി പറക്കുന്ന സമയത്തിനു മാത്രം പണം

പരിവാഹൻ പണിമുടക്കി; വാഹനങ്ങൾ ചെക്ക്പോസ്റ്റിൽ കുടുങ്ങി

ഗ്ലോബൽ നായർ ഉച്ചകോടി സമാപിച്ചു; മന്നത്ത് പദ്മനാഭന്‍റെ പ്രതിമ സ്ഥാപിക്കുമെന്ന് ഡൽഹി മുഖ്യമന്ത്രി