കെ. വാസുകി 
India

അധികാരമില്ലാത്ത വിഷയങ്ങളിൽ ഇടപെടരുത്; വാസുകിയുടെ നിയമനത്തിൽ കേരളത്തെ വിമർശിച്ച് കേന്ദ്രം

വാസുകിയുടെ നിയമനവുമായി ബന്ധപ്പെട്ട് ശക്തമായ വിമർശനമാണ് കേന്ദ്രം നടത്തിയത്

ന്യൂഡൽഹി: കേരള സർക്കാരിന്‍റെ വിദേശ സഹകരണ ചുമതല ഐഎഎസ് ഉദ്യോഗസ്ഥ കെ. വാസുകിക്ക് നൽകിയതിൽ മുന്നറിയിപ്പുമായി കേന്ദ്രം. സംസ്ഥാന സർക്കാർ ഭരണഘടന മറികടക്കരുതെന്നും അധികാരമില്ലാത്ത വിഷയങ്ങളിൽ ഇടപെടരുതെന്നും വ്യക്തമാക്കിയ കേന്ദ്രം വിദേശ കാര്യം തങ്ങളുടെ പരിധിയിൽ വരുന്ന കാര്യമാണെന്നും വ്യക്തമാക്കി.

വാസുകിയുടെ നിയമനവുമായി ബന്ധപ്പെട്ട് ശക്തമായ വിമർശനമാണ് കേന്ദ്രം നടത്തിയത്. വിദേശ സഹകരണവുമായി ബന്ധപ്പെട്ട കാര്യങ്ങളുടെ ചുമതലയുള്ള സെക്രട്ടറിയായി വാസുകിയെ ജൂലൈ 15നാണ് നിയമിച്ച് ഉത്തരവിറക്കിയത്. ഇത് വിവാദമായപ്പോൾ വിദേശ സഹകരണം കുറച്ചുകാലമായി നിലവിലുണ്ടെന്നു ചീഫ് സെക്രട്ടറി ഡോ.വി.വേണു വിശദീകരിച്ചു. സംസ്ഥാന സർവീസിൽ ഉണ്ടായിരുന്ന പ്രിൻസിപ്പൽ സെക്രട്ടറി സുമൻ ബില്ലയ്ക്കായിരുന്നു ചുമതല, അദ്ദേഹം കേന്ദ്ര സർവീസിലേക്ക് പോയതോടെയാണ് വാസുകിക്ക് അധിക ചുമതലയായി വകുപ്പ് നൽകിയതെന്നും ചീഫ് സെക്രട്ടറി അറിയിച്ചു.

'സിഎം വിത്ത് മി' പദ്ധതിയുമായി സർക്കാർ; ലക്ഷ്യം ഭരണത്തില്‍ ജനങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുക

ഏഷ്യ കപ്പ്; ഒടുവിൽ വഴങ്ങി, പാക്കിസ്ഥാൻ-യുഎഇ മത്സരം ആരംഭിച്ചു

ശിവഗിരി, മുത്തങ്ങ അന്വേഷണ റിപ്പോർട്ട് പുറത്തു വിടണം; എ.കെ. ആന്‍റണി

കള്ളപ്പണം വെളിപ്പിക്കൽ കേസ്; ആൻഡമാൻ മുൻ എംപി ഉൾപ്പെടെ രണ്ട് പേരെ ഇഡി അറസ്റ്റു ചെയ്തു

ഒരു കോടി 18 ലക്ഷം രൂപയുടെ ഓൺലൈൻ തട്ടിപ്പ് പ്രതി ഉത്തർപ്രദേശിൽ നിന്നും അറസ്റ്റിൽ