.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
വനിത സംവരണ നിയമം നടപ്പിലാക്കാൻ കേന്ദ്രസർക്കാർ നീക്കം
ന്യൂഡൽഹി: 2011ലെ സെൻസസ് അടിസ്ഥാനമാക്കിയുള്ള വനിത സംവരണ നിയമം നടപ്പിലാക്കാൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നതായി റിപ്പോർട്ട്. ഇതോടെ ലോക്സഭയിലെ ആകെ സീറ്റുകളുടെ എണ്ണം 543 ൽ നിന്ന് 816 ആയി ഉയർന്നേക്കും. ഇതിൽ 273 സീറ്റുകൾ സ്ത്രീകൾക്കായി സംവരണം ചെയ്യും. ബിൽ ഭേദഗതി നടപ്പിലായാൽ കേരളത്തിലെ ലോക്സഭ സീറ്റുകളുടെ എണ്ണം 29 ആയി ഉയരുമെന്നാണ് വിവരം.
ഭേദഗതി പാസായാൽ 2027ലെ ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിലോ, 2029ലെ ലോക്സഭ തെരഞ്ഞെടുപ്പിലോ നിയമം നടപ്പിലാകും. പുതിയ ജനസംഖ്യാകണക്കെടുപ്പ്, മണ്ഡല പുനർ നിർണയം എന്നിവയ്ക്ക് ശേഷമാകും സംവരണം പ്രാബല്യത്തിൽ വരുകയെന്നാണ് റിപ്പോർട്ട്.
നിയമത്തിലെ 5 ആം വകുപ്പ് പ്രകാരം നിയമം പ്രാബല്യത്തിൽ വന്നതിന് ശേഷമുള്ള ആദ്യത്തെ സെൻസസിന് ശേഷം നടത്തുന്ന മണ്ഡലപുനർ നിർണയ നടപടികൾക്ക് ശേഷമെ വനിത സംവരണം നടപ്പിലാക്കൂ. നിയമത്തിലെ ഈ ഭേദഗതിയാണ് കൊണ്ടുവരുന്നത്. ഇപ്പോഴെത്തെ ബജറ്റ് സമ്മേളനത്തിൽ തന്നെ ബിൽ അവതരിപ്പിച്ച് നിയമം ഭേദഗതി ചെയ്യാനാണ് കേന്ദ്രസർക്കാർ ഉദ്ദേശിക്കുന്നത്. ഇതിനൊപ്പം തന്നെ മണ്ഡല പുനർ നിർണയത്തിനുള്ള ഡിലിമിറ്റേഷൻ നിയമത്തിനും ഭേദഗതി വരും.
ഇതിനായുള്ള സമവായത്തിനായി പ്രതിപക്ഷവുമായി ചർച്ചയ്ക്ക് തുടക്കമിട്ട് കഴിഞ്ഞു. കാബിനറ്റ് അംഗീകാരത്തിന് ശേഷം ഭേദഗതി ബിൽ അടുത്ത ആഴ്ച രാജ്യസഭയിൽ അവതരിപ്പിച്ചേക്കും. 2023ൽ പാസാക്കിയ വനിത സംവരണ നിയമപ്രകാരം ലോക്സഭയിലും സംസ്ഥാന നിയമസഭകളിലും 33 ശതമാനം സീറ്റുകൾ സ്ത്രീകൾക്കായി നീക്കിവയ്ക്കും.