തുഷാര്‍ മേത്ത

 
India

മൂന്നു വർഷം കൂടി കാലാവധി നീട്ടി; തുഷാര്‍ മേത്ത സോളിസിറ്റര്‍ ജനറലായി തുടരും

ഈ മാസം കാലാവധി അവസാനിക്കാനിരിക്കെയാണ് കേന്ദ്രത്തിന്‍റെ നീക്കം

Namitha Mohanan

ന്യൂഡല്‍ഹി: മുതിര്‍ന്ന അഭിഭാഷകന്‍ തുഷാര്‍ മേത്തയെ സോളിസിറ്റര്‍ ജനറലായി വീണ്ടും നിയമിക്കാന്‍ കേന്ദ്രമന്ത്രിസഭാ തീരുമാനം. മൂന്ന് വര്‍ഷത്തേക്ക് കൂടിയാണ് കാലാവധി നീട്ടിയത്. കാബിനറ്റ് അപ്പോയിന്‍റ്മെന്‍റ് കമ്മിറ്റിയുടേതാണ് തീരുമാനം.

ഈ മാസം കാലാവധി അവസാനിക്കാനിരിക്കെയാണ് കേന്ദ്രത്തിന്‍റെ നീക്കം. ഇതുവരെ 8 വർഷക്കാലമാണ് സോളിസിറ്റർ ജനറലായി തുഷാർ മേത്ത തുടരുന്നത്. 2018 ലായിരുന്നു നിയമനം. പുതിയ കാലാവധി അവസാനിക്കുമ്പോള്‍ തുഷാര്‍ മേത്ത സോളിസിറ്റര്‍ ജനറല്‍ പദവിയില്‍ പതിനൊന്ന് വര്‍ഷം പൂര്‍ത്തിയാക്കും. ഇതോടെ ഇന്ത്യയുടെ നീതിന്യായ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കാലം സേവനമനുഷ്ഠിച്ച സോളിസിറ്റര്‍ ജനറലായി തുഷാർ മേത്ത മാറും.

കാണാതായിട്ട് 11 ദിവസം; ഒടുവിൽ മത്സ്യത്തൊഴിലാളികളുടെ വീട് സന്ദർശിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും

വിദ്വേഷ പരാമർശം; ടി.ജി. മോഹൻദാസിന് ജാമ്യം

അഞ്ച് മയിലുകളെ യുഎന്നിന് സമ്മാനിച്ച് ഇന്ത്യ; അരിയാന ഉദ്യാനത്തിൽ വളർത്തും

മധ്യപ്രദേശിൽ വാൻ ഓവുചാലിലേക്ക് മറിഞ്ഞു; ഒൻപത് പേർ മരിച്ചു

ഗുജറാത്ത് സെക്രട്ടേറിയറ്റിൽ തീപിടിത്തം; റെക്കോഡ് റൂം കത്തി നശിച്ചു