India

ബ്രിജ് ഭൂഷണെതിരേയുള്ള അന്വേഷണം: 15 നകം കുറ്റപത്രം സമർപ്പിക്കുമെന്ന് കേന്ദ്രം

ജൂൺ‌ 15 വരെ താത്കാലികമായി സമരം നിർത്തി വയ്ക്കുമെന്ന് ഗുസ്തിതാരങ്ങൾ അറിയിച്ചു.

MV Desk

ന്യൂഡൽഹി: ഗുസ്തി ഫെഡറേഷൻ പ്രസിഡന്‍റ് ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരേയുള്ള എഫ്ഐആറിൽ 15നകം കുറ്റപത്രം സമർപ്പിക്കുമെന്ന് ഗുസ്തി താരങ്ങൾക്ക് ഉറപ്പു നൽകി കായിക മന്ത്രി അനുരാഗ് താക്കൂർ. കേന്ദ്രം നടപടി ഉറപ്പു നൽകിയ സാഹചര്യത്തിൽ ജൂൺ‌ 15 വരെ താത്കാലികമായി സമരം നിർത്തി വയ്ക്കുമെന്ന് ഗുസ്തിതാരങ്ങളും അറിയിച്ചു.

ഗുസ്തി താരങ്ങളുമായി നടത്തിയ ചർച്ചകൾക്കൊടുവിലാണ് മന്ത്രി ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. ഗുസ്തി ഫെഡറേഷൻ തെരഞ്ഞെടുപ്പ് ജൂൺ 30 നുള്ളിൽ നടത്തുമെന്നും മന്ത്രി പറഞ്ഞു. തെരഞ്ഞെടുപ്പിൽ സിങ്ങിനെയോ സിങ്ങിന്‍റെ കുടുംബാംഗങ്ങളെയോ പങ്കെടുപ്പിക്കരുതെന്നും താരങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്.

ഗുസ്തി താരങ്ങളുടെ ആവശ്യങ്ങളെല്ലാം സർക്കാർ അംഗീകരിച്ചുവെന്നും ഫെഡറേഷനിലുള്ളിലെ പരാതികൾ പരിഹരിക്കുന്നതിനായി വനിതാ അംഗത്തിന്‍റെ നേതൃത്വത്തിൽ കമ്മിറ്റി രൂപീകരിക്കുമെന്നും മന്ത്രി പറഞ്ഞു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായുള്ള കൂടിക്കാഴ്ചക്കു ശേഷമാണ് ബുധനാഴ്ച താരങ്ങൾ കായിക മന്ത്രിയുമായും ചർച്ച നടത്തിയത്. 6 മണിക്കൂറോളമാണ് താരങ്ങളും കായികമന്ത്രിയുമായി ചർച്ച നടത്തിയത്. താരങ്ങൾക്കെതിരേ രജിസ്റ്റർ ചെയ്ത എഫ്ഐആറുകൾ റദ്ദാക്കുമെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്.

ഒളിമ്പിക് മെഡൽ ജേതാക്കളായ ബജ്‌രംഗ് പൂനിയ, സാക്ഷി മാലിക്, സാക്ഷിയുടെ മർത്താവ് സത്യാവർത് കാഡിയാൻ, ജിതേന്ദർ കിൻഹ എന്നിവരാണ് ചർച്ചയിൽ പങ്കെടുത്തത്. അതേ സമയം സമരത്തിൽ ഉടനീളമുണ്ടായിരുന്ന വിനേഷ് ഫോഗാട്ട് ചർച്ചയ്ക്ക് എത്തിയിരുന്നില്ല. സമരം പൂർണമായും അവസാനിപ്പിക്കുകയല്ലെന്നും കർഷക നേതാക്കളുമായി ചർച്ച ചെയ്ത് മറ്റു തീരുമാനങ്ങളെടുക്കുമെന്നും ഗുസ്തി താരങ്ങൾ അറിയിച്ചു.

കന്നിയങ്കത്തിൽ കിരീടം ചൂടി 'അരോമ'; ആവേശത്തിലാറാടിച്ച് നെഹ്റു ട്രോഫി വള്ളംകളി

ന്യൂനമർദം, ചക്രവാതച്ചുഴി; തിരുവോണം വരെ മഴയ്ക്ക് സാധ്യത

വർഷങ്ങളായി മുടങ്ങി കിടക്കുന്ന സ്കൂൾ കെട്ടിട നിർമാണം പൂർത്തിയാക്കണം; കുത്തിയിരുപ്പ് സമരവുമായി ജെൻ ആൽഫകൾ

പൊലീസ് സ്റ്റേഷനു മുന്നിൽ റീൽസ് ചിത്രീകരണം നടത്തി ഇഡിയെ ആക്രമിച്ച കേസിലെ പ്രതികൾ; അന്വേഷണമാരംഭിച്ചു

നവജാത ശിശുക്കൾക്ക് ഒരു ഗ്രാമിന്‍റെ സ്വർണ മോതിരം; ജ്വല്ലറികൾക്ക് കരാർ നൽകി വിജയ് സർക്കാർ