സോനം വാങ്ചുക്ക്

 
India

നീറ്റ് ക്രമക്കേട്: സിജെപി സമരം 24ാം ദിവസത്തിൽ, മൗനം തുടർന്ന് കേന്ദ്രം

പാർലമെന്‍റ് സമ്മേളനം ആരംഭിക്കുന്ന ജൂലൈ 20ന് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കാനാണ് സിജെപി നീക്കം

Aswin AM

ന‍്യൂഡൽഹി: നീറ്റ് ക്രമക്കേടിൽ പ്രതിഷേധിച്ച് കോക്റോച്ച് ജനതാ പാർട്ടി ന‍്യൂഡൽ‌ഹിയിലെ ജന്തർ മന്ദിറിൽ നടത്തുന്ന സമരം 24ാം ദിവസത്തിലേക്ക്. നിരവധി പേർ ഇതിനോടകം തന്നെ സിജെപിക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.

പാർലമെന്‍റ് സമ്മേളനം ആരംഭിക്കുന്ന ജൂലൈ 20ന് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കാനാണ് സിജെപി നീക്കം. തങ്ങൾ സമാധാനപരമായിട്ടാണ് സമരം നടത്തുന്നതെന്നും പരിസ്ഥിതി പ്രവർത്തകൻ‌ സോനം വാങ്ചുക്ക് സമരത്തിൽ പങ്കെടുക്കുമെന്നും സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെ പറഞ്ഞു.

15 ദിവസമായി സോനം വാങ്ചുക്ക് നിരാഹാര സമരത്തിലാണ്. സോനം വാങ്ചുക്കിന്‍റെ ആരോഗ‍്യനില വഷളാകുകയാണെന്നും 7.8 കിലോ വരെ ഭാരം കുറഞ്ഞതായും ഡോക്റ്റർമാർ റിപ്പോർട്ട് ചെയ്യുന്നു. മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കുന്ന വരെ സമരം തുടരുമെന്ന നിലപാടിലാണ് സിജെപി. സിജെപിക്ക് പിന്തുണയുമായി കർഷകരും വിദ‍്യാർഥികളും രംഗത്തുണ്ട്.

പുറത്തിറങ്ങണ്ട, സുഗതന്‍റെ സത്യപ്രതിജ്ഞ ജയിലിൽ തന്നെ നടത്താം; സൗകര്യങ്ങള്‍ ഒരുക്കാമെന്ന് സര്‍ക്കാര്‍ കോടതിയിൽ

''സിപിഎം നേതാക്കൾ വയോജന പാഠശാലയിൽ പോയി വിദ‍്യാഭ‍്യാസം നേടണം'': വിമർശനവുമായി ജി. സുധാകരൻ

നഗ്നദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്ന കേസ്; 'തൊപ്പി'യുടെ ചാനൽ യൂട്യൂബ് നീക്കം ചെയ്തു

ബാങ്കോക്കിലെ ബാറിൽ തീപിടിത്തം; 27 മരണം, 22 ഓളം പേർ അതീവ ഗുരുതരാവസ്ഥയിൽ | video

മാതാപിതാക്കളുടെ എസ്ഐആർ വിവരങ്ങളില്ലാതെ വോട്ടർപട്ടികയിൽ പേര് ചേർക്കാനാവില്ല, പുതിയ നിബന്ധനയുമായി തെരഞ്ഞെടുപ്പ് കമ്മിഷൻ