India

ധൻബാദിൽ ഖനി ഇടിഞ്ഞു; മൂന്നു മരണം, നിരവധി പേർ കുടുങ്ങിക്കിടക്കുന്നു

ഖനി അനധികൃതം, മരണസംഖ്യ ഇനിയും വർധിച്ചേക്കുമെന്ന് റിപ്പോർട്ട്

MV Desk

ധൻബാദ്: ഝാർഖണ്ഡിലെ ധൻബാദിൽ ഖനി ഇടിഞ്ഞ് മൂന്നുപേർ മരിച്ചു. നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. ധൻബാദിന് അടുത്ത് ഭൗരാ കോലിയേരി മേഖലയിലെ ഖനിയിൽ രാവിലെയാണ് അപകടമുണ്ടായത്.

മരണസംഖ്യ ഇനിയും വർധിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. എത്രപേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന കാര്യം വ്യക്തമല്ല. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.

അനധികൃതമായി പ്രവർത്തിക്കുന്ന ഖനിയിൽ നിരവധി പ്രദേശവാസികൾ ജോലിചെയ്യുന്നതായാണ് വിവരം.

ഷൂട്ടൗട്ടിൽ കൊളംബിയ വീണു; സ്വിസ് പടയോട്ടം ഇനി അർജന്‍റീനയിലേക്ക്

76 ഓൾഔട്ട്! ഇന്ത്യക്ക് നാണംകെട്ട തോൽവി

വയനാട് ദുരന്ത മേഖല സന്ദർശിക്കാൻ മുഖ‍്യമന്ത്രി; മണ്ണിടിച്ചിൽ പ്രദേശത്തേക്ക് പ്രവേശനം നിരോധിച്ചു

കള്ളാടി ദുരന്ത മേഖലയിൽ രക്ഷാപ്രവർത്തനം ശക്തം; മന്ത്രിമാരായ ടി. സിദ്ദിഖും എ.പി. അനിൽകുമാറും സംഭവസ്ഥലത്തെത്തി

കശുവണ്ടി അഴിമതി കേസ്: ഉപാധികളില്ലാതെ വിചാരണയ്ക്ക് അനുമതി നൽകി സർക്കാർ